January 15, 2025

സ്വകാര്യ ബസ്സും കെ എസ് ആർ ടി സി യും കൂട്ടിയിടിച്ച് പത്തു പേർക്ക് പരിക്ക് 

0
Img 20241202 Wa0022

വൈത്തിരി:ദേശീയ പാത ചേലോഡിനും ചുണ്ടേലിനുമിടയിൽ വാഹന അപകടം.ചേലോഡ് പള്ളിക്കു സമീപമാണ് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചത്.ഇന്ന് 10:30ഓടെയായിരിന്നു അപകടം.അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.കൽപറ്റയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സന പ്രൈവറ്റ് ബസും മാനന്തവാടിയിലേക്ക് വരുകയായിരുന്ന കെ എസ് ആർ ടി സി സൂപ്പർ ഡീലക്സ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.കെ എസ് ആർ ടി സി ബസ് മുൻപിൽ പോവുകയായിരുന്ന ടിപ്പർ ലോറിയെ മറികടക്കുന്നതിനിടെ എതിരെ നിന്നും വന്ന പ്രൈവറ്റ് ബസിൽ തട്ടുകയായിരുന്നു.കൊടും വളവും എതിരെ വന്ന ബസിനെയും വകവെക്കാതെ കെ എസ് ആർ ടി സി ഡ്രൈവർ വാഹനം മുന്നോട്ടെടുത്തതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ആളപായമില്ല.പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കെ എസ് ആർ ടി സി ബസിന്റെ ഇടത് വശം ഭൂരിഭാഗവും പുറത്തേക്ക് അടർന്നു വീണ സ്ഥിതിയിലാണ്.കെ എസ് ആർ ടി സി ബസിൽ ആറു പേര് മാത്രമായിരുന്നു യാത്രക്കാർ.അതിനാൽ അപകടത്തിന്റെ വ്യാപ്തി കുറഞ്ഞു.പ്രൈവറ്റ് ബസിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും ഡ്രൈവരുടെ അവസരോചിത ഇടപെടൽ മൂലം വാഹനം ഇടത്തോട്ട് പരമാവധി അടുപ്പിച്ചതിനാലും വൻ ദുരന്തം ഒഴിവായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *