January 13, 2025

റവന്യൂ വകുപ്പ് വീണ്ടും വിവാദചൂടിൽ: രണ്ടു ഉന്നത ഉദ്യോഗസ്ഥർക്ക് നിർദിഷ്ട പരിശീലന യോഗ്യതയില്ലെന്ന് ആരോപണം. ഉരുൾപൊട്ടൽ സമയത്തെ ആഡംബര ചെലവുകളുടെ വൗച്ചറുകൾ പിൻവലിച്ചു .

0
Img 20241202 Wa0193

കൽപ്പറ്റ: കലക്ട്രേറ്റ് വീണ്ടും വിവാദചൂടിൽ .

ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാവുകയും മുണ്ടക്കൈ ഉരുൾപൊട്ടൽ പുനരധിവാസ പ്രവർത്തനങ്ങൾ താളം തെറ്റുകയും ചെയ്തതിന് പിന്നാലെ ജില്ലയിലെ റവന്യു വകുപ്പിൽ വീണ്ടും വിവാദം.

ജില്ലയിലെ രണ്ടു തഹസിൽദാർമാർ നിർദിഷ്ട പരിശീലന യോഗ്യത നേടിട്ടില്ലെന്നാണ് ആരോപണം.
കൂടാതെ
ഫിനാൻസ് വകുപ്പിലെ ഉദ്യോഗസ്ഥൻ എൻക്വയറി ഓഫീസറായിരിക്കെ വ്യക്തിവൈരാഗ്യം വച്ച് വികലാംഗനായ സീനിയർ ക്ലർക്കിനെ വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ തരംതാഴ്ത്തിയതും ഇപ്പോൾ മറ്റൊരു വിവാദമായിട്ടുണ്ട്.

അതേ സമയം, ഉരുൾപൊട്ടൽ സമയത്ത് ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും താമസം,ഭക്ഷണം ഇനത്തിൽ ആഡംബര ചെലവുകൾ നടത്തിയത് വിവാദാമായതിനെ തുടർന്ന് ഡി.എം സെക്ഷനിൽ നൽകിയ ഭക്ഷണ ചെലവിൻ്റെ വൗച്ചറും ബില്ലും പിൻവലിച്ചിട്ടുണ്ട്.

തഹസിൽദാർ തസ്തികയിൽ നിയമിക്കപ്പെടുന്നവർ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയാണ്. അതുകൊണ്ടുതന്നെ ജില്ലയിലെ ഏറ്റവും സീനിയർ ആയ ഗസറ്റഡ് ഉദ്യോഗസ്ഥരാണ് താലൂക്ക് തഹസിൽദാർമാരായി നിയമിക്കപ്പെടുന്ന കീഴ് വഴക്കം ഉള്ളത്. ഈ തസ്തികയിലേക്ക് നിയമിക്കപ്പെടുമ്പോൾ പ്രൊബേഷൻ കാലാവധിയായ ഒരു വർഷത്തിനുള്ളിൽ മൂന്നു മാസക്കാലത്തെ മജിസ്ട്രീയൽ ട്രെയിനിങ് നേടമെന്നാണ് ചട്ടം. എന്നാൽ മാത്രമേ ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള പൊലീസ് – കോടതി നടപടിക്രമങ്ങൾക്ക് യോഗ്യത നേടുകയുള്ളൂ. 2023 ജൂൺ മാസത്തിൽ തഹസിൽദാരായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥൻ പ്രൊബേഷൻ പിരിയഡ് കഴിഞ്ഞിട്ടും മജിസ്റ്റീരിയൽ ട്രെയിനിങ് നേടിയിട്ടില്ല.
വിരമിക്കാൻ മാസങ്ങൾ മാത്രമുള്ള മറ്റൊരു തഹസിൽദാരും മജിസ്റ്റീരിയൽ ട്രെയിനിങ് ലഭിക്കാതെയാണ് ചുമതലയിലിരിക്കുന്നത്. മജിസ്റ്റീരിയൽ യോഗ്യത നേടിയ സീനിയറായ ജീവനക്കാർ ജില്ലയിൽ ഉണ്ടായിട്ടും പ്രധാന പോസ്റ്റുകളിൽ ജൂനിയർ ആയ ഉദ്യോഗസ്ഥരെയാണ് കീഴ്‌വഴക്കങ്ങൾ ലംഘിച്ച് നിയമിക്കുന്നത്. വരുന്നത്. മജിസ്ട്രീരിയൽ ട്രെയിനിങ് നേടിയില്ലാത്ത ജീവനക്കാർ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ചുമതല നിർവഹിക്കുന്നത് നിശ്ചിത യോഗ്യതയില്ലാതെയാണെന്ന് ജീവനക്കാർ പറയുന്നു.
ഗവൺമെൻറ് സെക്രട്ടറിമാരും ലാൻഡ് റവന്യൂ കമ്മീഷണറും ജില്ലാ കലക്ടർക്ക് അയക്കുന്ന ഏറ്റവും സുപ്രധാനമായ അർധ ഔദ്യോഗിക കത്തുകളിൽ പലതിലും മറുപടി നൽകാതിരുന്ന വിഷയവും ചർച്ചയായി. അച്ചടക്ക നടപടിക്ക് വിധേയരായ ജീവനക്കാരുടെ ഫയലുകൾ കൈകാര്യം ചെയ്യുന്ന എസ് വൺ സെക്ഷനിൽ നിന്ന് 2020 മുതൽ നിരവധി ഫയലുകളിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം. ഈ സെക്ഷനിൽ നേരത്തേയുണ്ടായിരുന്ന ജീവനക്കാരൻ ഔദ്യോഗിക പേഴ്സണൽ റജിസ്റ്റർ പ്രകാരം യാതൊരു നടപടിയും സ്വീകരിക്കാത്തത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ജീവനക്കാർ പറയുന്നു. നടപടി തീർപ്പാകാതെ വിരമിച്ച വില്ലേജ് ഓഫിസർ ഉൾപ്പടെയുള്ള ജീവനക്കാർ ഇപ്പോൾ നിയമ നടപടികൾക്ക് ഒരുങ്ങുന്നതായാണ് അറിയുന്നത്. ഇതിനെത്തുടർന്ന് പകരം നിയോഗിക്കപ്പെട്ട ജീവനക്കാരിയും ജൂനിയർ ആയ ക്ലർക്കാണ്. 2020 മുതൽ കലക്ട്രേറ്റിലെ വിവിധ ഡപ്യൂട്ടി കലക്ടർമാർ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ അനധികൃതമായി ഇടപെട്ട് ആരോപണ വിധേയനായ ഫിനാൻസ് ഓഫീസർ സ്ഥലം മാറി മറ്റൊരു വകുപ്പിൽ പോയതിനിന് ശേഷവും കലക്ട്രേറ്റിലെ ദൈനം ദിന കാര്യങ്ങളിൽ അവിഹിതമായി ഇടപെടുന്നതായും 2020 ൽ കോടതി തടവ് ശിക്ഷയും പിഴയും വിധിച്ച ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും പിരിച്ച് വിടാതെ സംരക്ഷിക്കാൻ ശ്രമം നടത്തിയതും ഇപ്പോഴാണ് പുറത്തറിയുന്നത്.
വിവാദങ്ങളെല്ലാം ഉന്നത തലത്തിൽ എത്തിയിട്ടുണ്ട്. വൻ അഴിച്ചുപണിക്കും നടപടികൾക്കും സാധ്യതയുണ്ടന്നാണ് അറിയുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *