തയ്യൽ തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണം;ടി.എ.റെജി
മാനന്തവാടി:തയ്യൽ തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്നും അപേക്ഷകരുടെ കാര്യത്തിൽ മുൻഗണനാക്രമത്തിൽ ആനുകൂല്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യണമെന്നും ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ റെജി ആവശ്യപെട്ടു.ഓൾ കേരള തയ്യൽ തൊഴിലാളി യൂണിയൻ താലുക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു. സർക്കാർ സ്വീകരിക്കുന്ന അംശാധായം വർദ്ധിപ്പിച്ചിട്ടും അതിന് അനുസരിച്ചുള്ള പെൻഷൻ വർദ്ധനവ് ഉണ്ടായില്ലെന്ന് സമ്മേളനം കുറ്റപ്പെടുത്തി.യൂണിയൻ താലുക്ക് പ്രസിഡണ്ട് റെജി മുട്ടൻതോട്ടിൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡണ്ട് ഉമ്മർ കുണ്ടാട്ടിൽ മുഖ്യപ്രഭാഷണം നടത്തി.കെ.വി.ഷിനോജ്, ജോയി വടക്കനാട്,രുഗ്മണി നമ്പ്യാർ,എ.ആലി,സിന്ധു പോൾസൻ എന്നിവർ സംസാരിച്ചു.





Leave a Reply