January 13, 2025

ജനന-മരണ സര്‍ട്ടിഫിക്കേഷന്‍ കാര്യക്ഷമമാക്കും

0
Img 20241202 Wa0066

കൽപ്പറ്റ:ജില്ലാതല ജനന-മരണ രജിസ്‌ട്രേഷന്‍ നടപടികള്‍ കാര്യക്ഷമമാക്കാന്‍ ജില്ലാതല കോഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. വിവിധ വകുപ്പുകളില്‍ ജനന-മരണ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് നിലവിലുള്ള അപേക്ഷകള്‍ പരിഹരിക്കുന്നതിന് താലൂക്ക്തല അദാലത്തുകള്‍ സംഘടിപ്പിക്കും. അദാലത്തില്‍ തദ്ദേശസ്വയംഭരണം, പട്ടികവര്‍ഗ്ഗം, ആരോഗ്യം റവന്യൂ വകുപ്പുകളുടെ സഹകരണത്തോടെ അപേക്ഷകള്‍ പരിഹരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. എസ്.ടി പ്രൊമോട്ടര്‍മാര്‍ മുഖേന ഉന്നതികളിലെ ജനന, മരണ വിവരങ്ങള്‍ കൃത്യസമയത്ത് തദ്ദേശസ്ഥാപനങ്ങളില്‍ അറിയിക്കാനും രജിസ്ട്രേഷന്‍ നിര്‍ബന്ധമാണെന്ന കാര്യങ്ങള്‍ ആളുകളെ അറിയിക്കാനും നിര്‍ദേശം നല്‍കാന്‍ യോഗം തീരുമാനിച്ചു. ജനനസമയത്ത് ആശുപത്രികളില്‍ നിന്നും പൂരിപ്പിക്കുന്ന ഫോറത്തില്‍ മേല്‍വിലാസം, കുട്ടിയുടെ ജനന വര്‍ഷം എന്നിവ തെറ്റ് കൂടാതെ രേഖപ്പെടുത്തണമെന്ന് ആരോഗ്യ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എം. ഉഷാകുമാരി അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ ഡെപ്യൂട്ടി ഡയറക്ടര്‍ ജോമോന്‍ ജോര്‍ജ്ജ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *