പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ചു. കർഷക കോൺഗ്രസ് മേപ്പാടി മണ്ഡലം കമ്മിറ്റി
മേപ്പാടി:- മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിസംഗതക്കെതിരെ സമാധാനപരമായി സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കർഷക കോൺഗ്രസ് മേപ്പാടി മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ദുരന്തബാധിതരോടുള്ള സർക്കാറിൻ്റെ നികൃഷ്ട സമീപനത്തിൻ്റെ പ്രകടമായ ഉദാഹരണമാണ് പോലീസ് മർദ്ദനത്തിലൂടെ വെളിവാക്കപ്പെട്ടത്. മുണ്ടക്കൈ നിവാസികൾക്ക് വേണ്ടി യൂത്ത് കോൺഗ്രസിനോടൊപ്പം തുടർസമരങ്ങളിൽ കർഷക കോൺഗ്രസിൻ്റെ ശക്തമായ സാന്നിധ്യവും പിന്തുണയുണ്ടാകും.മണ്ഡലം പ്രസിഡണ്ട് ജോൺ മാതാ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബെന്നി വട്ടപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.പ്രമോദ് തൃക്കൈപ്പറ്റ, സെയ്തലവി കുന്നമ്പറ്റ, ബീരാൻ ചെമ്പോത്തറ, ഇ.യു.പോൾ, പി.വി.വർഗ്ഗീസ്, കെ.ബാബു, അനൂപ് പള്ളിക്കവല, പി.ആർ.കൃഷ്ണൻകുട്ടി, അഷ്റഫ് ഓടത്തോട്, സുരേഷ് ബാബു, കബീർ അലി, പൗലോസ് കോട്ടനാട്, ബാബു തോമസ്, സുധീഷ് വി.കെ, സജിത് മേപ്പാടി, ബെന്നി ടി. ഇ, ശ്രീജ ബാബു എന്നിവർ പ്രസംഗിച്ചു.





Leave a Reply