സാമൂഹ്യ സുരക്ഷാ പെൻഷൻ പേരുകൾ പുറത്തു വിടണം കെ .എസ് . എസ് .പി .എ
കൽപ്പറ്റ :-സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റിയ സർക്കാർ ജീവനക്കാരുടെ പേര് വിവരങ്ങൾ പുറത്തുവിടണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൽപ്പറ്റ നിയോജക മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് നടന്ന കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ഏതാനും പേർ അനർഹമായി പെൻഷൻ കൈപ്പറ്റിയതിന് പെൻഷൻ കാരെയും സർക്കാർ ജീവനക്കാരെയും അധിക്ഷേപിക്കരുത്. 2025 ജൂൺ മുതൽ രണ്ടാംഘട്ട മെഡിസെപ്പ് നടപ്പിലാക്കുമ്പോൾ പെൻഷൻ കാരിൽ നിന്നും ഇപ്പോൾ പ്രീമിയം ഇനത്തിൽ പിരിച്ചെടുക്കുന്ന 500 രൂപ വർദ്ധിപ്പിക്കാനുള്ള സർക്കാർ ശ്രമം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. പെൻഷൻകാരിൽ നിന്നും ഒരു രൂപ പോലും അധികമായി പിടിക്കരുതെന്നും പ്രീമിയം വർധിപ്പിക്കണം എന്നുണ്ടെങ്കിൽ അതിന് ആവശ്യമായ തുക സർക്കാർ നൽകണമെന്നും ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡൻറ് രാധാകൃഷ്ണൻ .കെ . അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.ജെ. സക്കറിയാസ് ഉദ്ഘാടനം ചെയ്തു .വേണുഗോപാൽ എം കീഴ്ശ്ശേരി ,പി .എം . ജോസ് ,ടി.വി .കുര്യാക്കോസ് ,ടി .കെ .സുരേഷ്, സുബ്രഹ്മണ്യൻ. കെ. സുരേന്ദ്രൻ കെ , തോമസ് കെ.എൽ, ഗോപിനാഥൻ ഇ.കെ ജോസ് പിയൂസ്,ജറാൾഡ്കൊറിയ ,കെ എ . ജോസ് ,ലില്ലി കുട്ടി എം .എ, കെ .ജി .രവീന്ദ്രൻ ,ഫ്ലോറി ലോ ബോ, പ്രമീളകുമാരി എം , ജി. വിജയമ്മ , മൈമുന ടി, ബെന്നി ആൻ്റണി, സ്റ്റീഫൻ കെ, രാജൻ.എം. വി.എന്നിവർ പ്രസംഗിച്ചു പുതിയ ഭാരവാഹികളായി കെ. എൽ .തോമസ് -പ്രസിഡണ്ട് ഒ.എം .ജയേന്ദ്രകുമാർ, അബു ഏലിയാസ് ,ടെസി മാത്യു -വൈസ് പ്രസിഡണ്ട് മാർ- ,കെ. സുരേന്ദ്രൻ – ജനറൽ സെക്രട്ടറി , ശകുന്തള ഷണ്മുഖൻ, ഹംസ പി ,സതീഷ് കുമാർ ടി. ജോയിൻ്റ് സെക്രട്ടറിമാർ, കെ .ജി . രവീന്ദ്രൻ ട്രഷറർ ,രമണി എം ഓഡിറ്റർ എന്നിവരെ തിരഞ്ഞെടുത്തു.
Leave a Reply