ഓർക്കാപ്പുറത്തെ മഴ കർഷകർക്ക് കണ്ണീരാകുന്നു
അമ്പലവയൽ:വിളവെടുപ്പുകാലത്ത്ഓർക്കാപ്പുറത്തെ മഴ കർഷകർക്ക് കണ്ണീരാകുന്നു. കാപ്പിയും നെല്ലും വിളവെടുക്കുന്നസമയത്ത് മഴപെയ്യുന്നത് കർഷകരെ സങ്കടത്തിലാക്കി. വരുംദിവസങ്ങളിലും മഴ തുടരുമെന്ന മുന്നറിയിപ്പ് വന്നതോടെ ആശങ്ക വർധിച്ചു.
വയനാട് ഉൾപ്പെടെ നാലുജില്ലകളിൽ തിങ്കളാഴ്ച ചുവപ്പ് ജാഗ്രതയായിരുന്നു. ചൊവ്വാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മഞ്ഞ ജാഗ്രതാനിർദേശമാണ് കാലാവസ്ഥാവകുപ്പ് നൽകിയിരിക്കുന്നത്. തിങ്കളാഴ്ച പകൽ കർക്കടകത്തിലേതിനു സമാനമായി ജില്ലയുടെ പലഭാഗങ്ങളിലും മഴപെയ്തു. അസാധാരണമായി ഡിസംബറിൽ മഴപെയ്‌തത് കാർഷികമേഖലയിൽ വലിയ പ്രതിസന്ധിയാണ് സഷ്ടിച്ചത്.വലിയപ്രശ്നം നേരിടുന്നത് നെൽക്കർഷകരും കാപ്പിക്കർഷകരുമാണ്.
Leave a Reply