ഭിന്നശേഷി അവകാശങ്ങൾ നേടിയെടുത്ത സിനിക്ക് പ്രിയങ്ക ഗാന്ധിയെ നേരിൽ കാണണം
മാനന്തവാടി: ലോക ഭിന്നശേഷി ദിനം ഒരിക്കൽ കൂടി ആചരിക്കുമ്പോൾ, തീർത്തും ഭിന്നശേഷിക്കാരിയായ സിനി ജോസിന് ഒരു ആഗ്രഹം ബാക്കി നിൽക്കുന്നു. ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരിയും വയനാട് എം.പി.യുമായ പ്രിയങ്ക ഗാന്ധിയെ നേരിട്ട് കാണുക.
മാനന്തവാടി എരുമത്തെരുവ് പാടാശേരിയിലെ ജോസിൻ്റെയും റിട്ട. അദ്ധ്യപികയായ ലീലയുടെയും മകൾ സിനി ജോസ് (42)ആണ് ഈ ആഗ്രഹം പങ്കുവച്ചത്. 90 ശതമാനത്തോളം ഓട്ടിസം ബാധിച്ച സിനിക്ക് വായന, ടെലിവിഷൻ പരിപാടികൾ വീക്ഷിക്കുക, സിനിമകൾ കാണുക എന്നിവയിൽ ഏറെ താൽപര്യമുണ്ട്.
സിനിയുടെ ദൈന്യം ദിന കാര്യങ്ങളിൽ സഹായം നൽകുന്നത് സഹോദരൻ സിബി ജോസാണ്. ജനാധിപത്യത്തിൽ സമ്മതിദാന അവകാശം ഓരോ പൗരൻറെ കടമയാണെന്ന് ഉറച്ച വിശ്വാസമുള്ള സിനി, ശാരീരിക അവശതകൾക്ക് പിറകെ, സഹോദരന്റെ സഹായത്തോടെ എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തിട്ടുണ്ട്.
അവശേഷിച്ചിട്ടുള്ള ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി, മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഭിന്നശേഷിക്കാർക്കായി ഒരു വാഹനവും ലഭിച്ചു. ആ വാഹനത്തിൽ സിനി വോട്ട് ചെയ്യാൻ പോയിരുന്നത്. എന്നാൽ, ഈ തവണ വീട്ടിൽ ഒരുക്കിയ വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് വോട്ട് ചെയ്തിട്ടുണ്ട്.
സിനി, സിനിമാ നടൻ ദിലീപിന്റെ വലിയ ആരാധികയാണ്. ദിലീപിനെ നേരിട്ട് കാണാനുള്ള ആഗ്രഹവും സിനി മറച്ചു വച്ചില്ല.
Leave a Reply