January 13, 2025

കുപ്പത്തോട് മാധവൻ നായർ പുരസ്കാരം എൻ.യു. ഇമ്മാനുവേലിന്.

0
Img 20241203 123739

പുൽപ്പള്ളി :ആധുനിക പുൽപ്പള്ളിയുടെ ശില്പിയും നവോഥാന നായകനുമായിരുന്ന കുപ്പത്തോട് മാധവൻ നായരുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ പുരസ്കാരത്തിന് പാലിയേറ്റീവ് രംഗത്ത് സ്തുത്യർഹമായ സേവനമനുഷ്ഠിച്ച എൻ.യു. ഇമ്മാനുവേൽ തെരഞ്ഞെടുക്കപ്പെട്ടതായി അനുസ്മരണ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

20,000 രൂപയും, പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കുപ്പത്തോട് മാധവൻ നായരുടെ ചരമദിനമായ ഡിസംബർ – 6 – വെള്ളിയാഴ്ച രാവിലെ 10 -ന് വിജയ ഹയർ സെക്കണ്ടറി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ ഡോ.വി. ഷക്കീല (ഡയറക്ടർ, കമ്യൂണിറ്റി അഗ്രോ ബയോഡൈവേഴ്സിറ്റി സെന്റർ. ഡോ.എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ) പുരസ്കാര സമർപ്പണം നടത്തും. ചടങ്ങിൽ ടി.എസ്. ദിലീപ് കുമാർ ( പ്രസിഡന്റ്, പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്) അധ്യക്ഷത വഹിക്കും. ഗിരിജാ കൃഷ്ണൻ.(പ്രസിഡന്റ്, പനമരം ബ്ലോക്ക് പഞ്ചായത്ത്) ഉദ്ഘാടനം ചെയ്യും. മാത്യു മത്തായി അനുസ്മരണ പ്രഭാഷണവും, ബാബു നമ്പുടാകം (കൺവീനർ അനുസ്മരണ കമ്മറ്റി ) അവാർഡ് ജേതാവിനെ പരിചയപെടുത്തലും നടത്തും. അനുസ്മരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 9.30 -ന് വിജയ സ്ക്കൂൾ പരിസരത്തു നിന്നും ഘോഷയാത്രയും, തുടർന്ന് പുൽപ്പള്ളി ടൗണിൽ സ്ഥാപിച്ചിരിക്കുന്ന കുപ്പത്തോട് മാധവൻ നായരുടെ പ്രതിമയിൽ പുഷ്പാർച്ചനയും നടക്കും.

അനുസ്മരണ കമ്മറ്റി ഭാരവാഹികളായ എം.ഗംഗാധരൻ, ബാബു നമ്പുടാകം, എം.ബി. സുധീന്ദ്രകുമാർ, മാത്യു മത്തായി, കെ.എസ്. സതി വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *