May 6, 2026

റോഡരികിലെ മരങ്ങള്‍ ഗതാഗതത്തിന് തടസ്സമാകുന്നു

0
Img 20241203 150146p5ytkx3
By ന്യൂസ് വയനാട് ബ്യൂറോ

നിരവില്‍പുഴ: കുഞ്ഞാം റോഡരികിലെ മരങ്ങള്‍ ഗതാഗതത്തിന് തടസ്സമാകുന്നു. റോഡ് വീതി കൂട്ടി ടാര്‍ ചെയ്തതോടെ മരങ്ങള്‍ റോഡിലേക്ക് തള്ളി നില്‍ക്കുന്ന അവസ്ഥ ആയതാണ് ഇതിനു കാരണം. നവീകരണത്തിന് ഫണ്ട് അനുവദിച്ചപ്പോള്‍ മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള പ്രവൃത്തി എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് അതിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഭീമമായ തുക ചെലവ് വരുമെന്നതിനാല്‍ നടപടികള്‍ നീളുകയായിരുന്നു. നിലവില്‍ മിക്കയിടങ്ങളിലും വലിയ വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകാനാവാത്ത സ്ഥിതിയാണ്. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് വശം നല്‍കാനും ഏറെ പാടുപെടുന്ന അവസ്ഥയും ഉണ്ട്. ചിലയിടങ്ങളില്‍ മരം മുറിച്ചു മാറ്റിയതിന്റെ അവശിഷ്ടങ്ങള്‍ റോഡിലേക്ക് തള്ളി നില്‍ക്കുന്നുണ്ട്. ഇവ വാഹനങ്ങളില്‍ പതിക്കാനുള്ള സാഹചര്യവും ഏറെയാണ്. റോഡരികിലെ അപകട സാധ്യതയുള്ള ഇത്തരം മരങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *