May 10, 2026

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: അനിശ്ചിതകാല ഉപവാസ സമരം 100 ദിവസം പിന്നിട്ടു.

0
Img 20241205 Wa0009
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ :അനിശ്ചിതകാല ഉപവാസ സമരം 100 ദിവസം തികഞ്ഞു. ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികളർപ്പിച്ചും പുനരധിവാസം അവകാശമാണ് ഭരണകൂടത്തിൻ്റെ ഉത്തരവാദിത്വമാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ടും ഹാരിസൺ ഉൾപ്പെടെ തോട്ടം മാഫിയകൾ കയ്യടക്കിയ മുഴുവൻ ഭൂമിയും തിരിച്ചു പിടിക്കുക ദുരന്തമുഖത്ത് താമസിക്കുന്ന മുഴുവ ൻകുടുംബങ്ങളുടെയും കൃഷിഭൂമിയും വാസയോഗ്യമായ പാർപ്പിടവും നൽകി പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് വയനാട് കലക്ട്രേറ്റ് പടിക്കൽ കഴിഞ്ഞ നൂറു ദിവസമായി മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ അനിശ്ചികാല സമരം കലക്ട്രേറ്റ് പടിക്കൽ തുടരാനും പുനരധിവാസത്തിൽ യാതൊന്നും ചെയ്യാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയും ഭൂമാഫിയകൾക്കെതിരെയും സമരം ശക്തമാക്കാനും സി പി ഐ എം (എം എൽ ) റെഡ് സ്റ്റാർ തീരുമാനിച്ചു. അവസാന കുടുംബത്തെയും പുനരധിവസിപ്പിക്കുന്നത് വരെ സമരം തുടരുമെന്ന പ്രമേയം ജില്ലാ സെക്രട്ടറി കെ വി. പ്രകാശ് അവതരിപ്പിച്ചു. പി.എം. ജോർജ്ജ്, ബിജി ലാലിച്ചൻ, പി.ടി. പ്രേമാനന്ദ്, എം.കെ.ഷിബു, സി.ജെ.ജോൺസൺ, കെ.ജി. മനോഹരൻ, കെ.പ്രേംനാഥ്, .എം.കെ. ബിജു തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *