April 17, 2026

കാരാപ്പുഴ ഡാമിൽ രാത്രികാല ടൂറിസം ; നടപടി വൈകുന്നതിൽ സഞ്ചാരികൾക്ക് നിരാശ

0
Img 20241205 Wa0031
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയൽ: കാരാപ്പുഴ ഡാമിൽ രാത്രികാല ടൂറിസം ആരംഭിക്കാൻ നടപടി വൈകുന്നു. ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും രാവിലെ തുറന്നു വൈകിട്ട് പ്രവേശനം അവസാനിപ്പിക്കുന്നവയാണ്. ഇതു വയനാട്ടിലെത്തുന്ന സഞ്ചാരികളെ നിരാശരാക്കിയ സാഹചര്യത്തിലാണു കാരാപ്പുഴയിൽ രാത്രികാല വിനോദസഞ്ചാരത്തിനു പദ്ധതിയൊരുങ്ങത്. രാത്രി 8 മണിവരെ സഞ്ചികളെ ഡാമിൽ പ്രവേശിപ്പിക്കണമെന്നായിരുന്നു തീരുമാനം. വൈകിട്ടോടെ വിനോദസഞ്ചാരം അവസാനിപ്പിക്കേണ്ട അവസ്ഥയ്ക്കു തെല്ലൊരു പരിഹാരമായി വിഭാവനം ചെയ്ത പദ്ധതി പക്ഷേ, കാരാപ്പുഴ ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ തീരുമാനത്തിൽ മാത്രമായി ഒതുങ്ങി.

രാത്രിയിൽ വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയാൽ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി ജില്ലയിലേക്കെത്തുന്ന വിനോദ സഞ്ചാരികൾക്ക് രാത്രികാലങ്ങളും ആസ്വാദ്യകരമാകും. ദുരന്തത്തെ തുടർന്ന് പ്രതിസന്ധിയിലായ വയനാട്ടിലെ ടൂറിസം മേഖലയ്ക്കുകൂടുതൽ സഹായകരമാകാൻ രാത്രികാല ടൂറിസം സഹായിക്കും. എന്നാൽ കാരാപ്പുഴ ഡാമിൽ ഇതിനുള്ള നടപടികൾക്കും പ്രവൃത്തികൾ പൂർത്തിയാക്കാനും കാര്യമായ വേഗതയില്ലാത്തതാണു തിരിച്ചടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *