April 17, 2026

വയനാട് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്ത് മന്ത്രി പി പ്രസാദ് 

0
Img 20241205 153348
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി : കേരള വ്യാപാരി വ്യവസായ ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ സഹകരണത്തോടു കൂടി നടത്തുന്ന *വയനാട് ഫെസ്റ്റ് 2025* ൻ്റെ ലോഗോ പ്രകാശനം കാർഷിക വികസന വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. ഇന്ന് രാവിലെ 10:30ന് വൈത്തിരിയിൽ നടത്തിയ പ്രകാശന ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു. ജില്ലാ യൂണിറ്റ് തല ഭാരവാഹികളുടെയും സാന്നിധ്യത്തിലാണ് ലോഗോപ്രകാശനം ചെയ്തത്. കൽപ്പറ്റ എം.എൽ. എ ടി.സിദ്ദീഖ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ, വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉഷ ജ്യോതിദാസ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല പ്രസിഡണ്ട് ജോജിൻ ടി ജോയ്, ജനറൽ സെക്രട്ടറി കെ ഉസ്മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ സി.വി. വർഗീസ്, താരീഖ് അൻവർ കടവൻ,അസ്ലം ബാവ, നിസാര്‍ ദില്‍വെ ജോയ് സെബാസ്റ്റ്യൻ സലിം മേമന, ഷാജി കരിഷ്മ , ഡി ടി പി സി മാനേജർ പ്രവീൺ പി.പി മറ്റു ജില്ലാ യൂണിറ്റ് തല ഭാരവാഹികൾ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *