വിദേശ വനിതയുടെ മരണം;സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എച്ച് ആർ സി പി സി
മാനന്തവാടി :കാമറൂൺ സ്വദേശിയായ വിദേശവനിത നവം: 20 ന് വയനാട്ടിലെ പാൽ വെളിച്ചം യോഗവില്ല എന്ന റിസോർട്ടിൽ മരണപ്പെട്ടു. 27-ാം തിയതിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽബോഡി എംബാം ചെയ്തത്. ഈ ഏഴ് ദിവസവും മാനന്തവാടി ചെറുപുഴ സ്റ്റാനി എന്നയാളുടെ ഫ്രൺസ് ആംബുലൻസിലെ ഫ്രീസറിൽ അദ്ദേഹത്തിൻ്റെ വീടിനടുത്തുള്ള ഷെഡ്ഡിൽ സൂക്ഷിച്ചതായാണറിയുന്നത്. ഇത് സത്യമാണെങ്കിൽ മൃതശരീരത്തോടുള്ള അനാദരവും നീതി നിഷേധവും നിയമവിരുദ്ധ വ്യമാണ്. മരണം സംഭവിച്ച ഉടൻ തന്നെ പോലീസിൽവിവരമറിയിച്ച് ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കേണ്ട മൃതശരീരം അനാഥമായനിലയിൽ വീട്ടുവളപ്പിലെ ഷെഡ്ഡിൽ സൂക്ഷിച്ചതിനെതിരെ കേസെടുത്ത് നിയമപരമായ വകുപ്പുകളിൽ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് ഹ്യൂമൺ റൈറ്റ്സ് & കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ എച്ച് ആർ സി പി സി സംസ്ഥാന പ്രസിഡൻ്റ് പി ജെ ജോൺ മാസ്റ്റർ സർക്കാരിനോടാവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, ആരോഗ്യ വകുപ്പുമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ ജില്ലാ കളക്ടർ, ഡി എം ഒ എന്നിവർക്ക് പരാതി നൽകി. നിയമവിരുദ്ധമായി മൃതശരീരം ആംബുലൻസിൽ സൂക്ഷിച്ചുവെങ്കിൽ ആ ആംബുലൻസിൻ്റെ രണ്ടിസ്ടേഷൻ റദ്ദു ചെയ്യാനുള്ള നടപടി സ്വീകരിക്കേണ്ടതാണ്.
പത്രസമ്മേളത്തിൽ സംസ്ഥാന പ്രസിഡൻ്റിനൊപ്പം സ്വപ്ന ആൻ്റണി, എള്ളിൽ മുസ്തഫ, ഷാജു വി പി രാജേഷ് ടി കെ എന്നിവർ പങ്കെടുത്തു
Leave a Reply