April 17, 2026

മീനങ്ങാടി ബിഷപ്പ് ഹൗസിൽ പച്ചക്കറി കൃഷി ഉദ്ഘാടനം നടത്തി

0
Img 20241206 110100
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി:കാർഷിക വികസന, കാര്‍ഷിക ക്ഷേമ വകുപ്പ് പോഷക സമൃദ്ധി മിഷന്റെ ഭാഗമായി പച്ചക്കറി കൃഷി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലബാർ മലബാർ ഭദ്രാസന ആസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതി കൃഷി

മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഐ.സി.ബാലകൃഷ്ണൻ എം. എൽ.എ അധ്യക്ഷത വഹിച്ചു. മലബാർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ. വിനയൻ, മീനങ്ങാടി പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി വർഗീസ്,  മീനങ്ങാടി പഞ്ചായത്ത് കൃഷി ഓഫീസർ ജ്യോതി സി. ജോർജ്ജ്, ഭദ്രാസന സെക്രട്ടറി ഫാ. ഡോ. മത്തായി അതിരംപുഴയില്‍, ഭദ്രാസന വൈദിക സെക്രട്ടറി ഫാ.ബേസില്‍ കരനിലത്ത്, ഭദ്രാസന ജോ. സെക്രട്ടറി ബേബി വാളംക്കോട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *