മാനന്തവാടിയിൽ അനധികൃത കച്ചവടം വ്യാപകം ; കണ്ണടച്ച് നഗരസഭ
മാനന്തവാടി: നഗരസഭയുടെ യാതൊരു അനുമതിയും കൂടാതെ പെർമിറ്റില്ലാത്ത കെട്ടിടങ്ങളിലും റോഡരികിൽ പ്ലാസ്റ്റിക് വലിച്ചുകെട്ടിയും കച്ചവടം നടത്തുന്നത് വ്യാപകം. ഇത്തരം കച്ചവടങ്ങൾ ടൗണിൽ വാഹനവുമായി എത്തുന്നവർക്ക് പാർക്കിങ്ങിനു പോലും സൗകര്യമില്ലാതെ വിർപ്പു മുട്ടിക്കുകയാണ്. ഇത്തരം അനധികൃതമായ കച്ചവടങ്ങൾ ധാരാളമായി നടക്കുമ്പോഴും ഈ നിയമലംഘനത്തിന് നേരെ നഗരസഭ അധികൃതർ കണ്ണടയ്ക്കുകയാണ്. ഫുട്പാത്ത് കൈയേറി പച്ചക്കറി പഴവർഗ്ഗ വില്പനയും വ്യാപകമായതോടെ കാൽനടക്കാരും റോഡിനെ തന്നെ ആശ്രയിക്കുന്നു. നഗരസഭയുടെ മുമ്പിൽ തന്നെ വാഹനം പാർക്കിംഗ് ചെയ്തുകൊണ്ടിരുന്ന സ്ഥലത്ത് വരെ പച്ചക്കറി വില്പനയാണ് ഇതിനെതിരെ നഗരസഭ യാതോരു നടപടിയും സ്വീകരിക്കുന്നില്ല.
Leave a Reply