January 17, 2025

കല്‍പ്പറ്റ നഗരസഭയില്‍ സൗജന്യ കുടിവെള്ള പദ്ധതിക്കായി 19.11 കോടി രൂപയുടെ ഭരണാനുമതി

0
Img 20241206 211612

കല്‍പ്പറ്റ: അമൃത് 2.0 പദ്ധതിയില്‍ നഗരസഭ എല്ലാ ഡിവിഷനുകളിലെയും മുഴുവന്‍ വീടുകള്‍ക്കും സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കുന്നു. ഈ പദ്ധതിക്ക് 19.11 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. ടി സിദ്ദിഖ് എം എല്‍ എ, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി ജെ ഐസക്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുജീബ് കെയെംതൊടി, എ പി മുസ്തഫ, ആയിഷ പള്ളിയാലില്‍, രാജാറാണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് സൗജന്യ കുടിവെള്ള കണക്ഷന്‍ പദ്ധതി നടപ്പാക്കുന്ന ആദ്യ നഗരസഭയാണ് കല്‍പ്പറ്റ. നഗരസഭാപരിധിയില്‍ നിലവില്‍ കുടിവെള്ള കണക്ഷന്‍ ഇല്ലാത്ത 5,000ല്‍പരം വീട്ടുകാരുണ്ട്. ഇവര്‍ക്കാണ് സാമ്പത്തികാവസ്ഥ പരിഗണിക്കാതെ കണക്ഷന്‍ നല്‍കുക. വാട്ടര്‍ ചാര്‍ജ് ഗുണഭോക്താക്കള്‍ അടയ്ക്കണം. പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ 28 ഡിവിഷനുകളിലായി കാലപ്പഴക്കം ചെന്ന 65 കിലോമീറ്റര്‍ ജലവിതരണക്കുഴല്‍ മാറ്റിസ്ഥാപിക്കും. ഉയര്‍ന്ന പ്രദേശമായ മൂവട്ടിക്കുന്നില്‍ 50,000 ലിറ്റര്‍ ശേഷിയില്‍ സംഭരണിയും ഏഴ് കിലോമീറ്റര്‍ വിതരണക്കുഴലും സ്ഥാപിച്ച് ജലം എത്തിക്കും. റാട്ടക്കൊല്ലിമലയിലെ ഉള്‍പ്രദേശങ്ങള്‍, പൊന്നട, നെടുനിലം എന്നിവിടങ്ങളിലുള്ളവരെയും പദ്ധതി ഗുണഭോക്താക്കളാക്കും. കാരാപ്പുഴയിലെ 10 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ശുദ്ധീകരണശാല, റോ വാട്ടര്‍ പമ്പിംഗ് സ്റ്റേഷന്‍, 11കെവി ഇന്‍ഡോര്‍ സബ്സ്റ്റേഷന്‍, ഗൂഡലായ്ക്കുന്ന് ബൂസ്റ്റര്‍ പമ്പിംഗ് സ്റ്റേഷന്‍, കല്‍പ്പറ്റ റസ്റ്റ് ഹൗസ്, എമിലി, ഗൂഡലായ്ക്കുന്ന് ജലസംഭരണികള്‍ എന്നിവയുടെ നവീകരണം, കാരാപ്പുഴയില്‍ 270 എച്ച്പി ശേഷിയുള്ള വെര്‍ട്ടിക്കല്‍ ടര്‍ബൈന്‍ മോട്ടോര്‍ പമ്പ് സെറ്റ് സ്ഥാപിക്കല്‍, 11 കെ വി ഇന്‍ഡോര്‍ സബ് സ്റ്റേഷന്റെ നവീകരണം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തും. പദ്ധതിക്ക് സാങ്കേതികാനുമതി അടിയന്തരമായി ലഭ്യമാക്കുന്നതിന് നഗരസഭ നീക്കം നടത്തിവരികയാണ്. വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനിയറാണ് സാങ്കേതികാനുമതി നല്‍കേണ്ടത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *