ആദിവാസി യുവതികള്‍ക്ക് ആംബുലന്‍സ് ലഭ്യമാകാതിരുന്ന സംഭവം, സമഗ്രാന്വേഷണം വേണം – യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി
മാനന്തവാടി : വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയ യുവതികളെ വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യപ്പെട്ട സമയത്ത് ആംബുലന്‍സ് ലഭ്യമാകാതിരിക്കുകയും ഒട്ടേറെ മണിക്കൂറുകള്‍ കാത്തിരിക്കുകയും ചെയ്യേണ്ടി വന്ന സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വകുപ്പ് മന്ത്രിയും സ്ഥലം എം.എല്‍.എയുമായ ഒ.ആര്‍ കേളുവിന്റെ സ്വന്തം മണ്ഡലത്തിലെ ആദിവാസികള്‍ക്കാണ് ഈ ദുരിതം അനുഭവിക്കേണ്ടി വന്നതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ട്രൈബല്‍ വകുപ്പ് ഏര്‍പ്പെടുത്തുന്ന ആംബുലന്‍സ് ഇല്ലെങ്കില്‍ സ്വകാര്യ ആംബുലന്‍സ് സൗകര്യം പ്രയോജനപ്പെടുത്താറുണ്ടായിരുന്നെങ്കിലും മുമ്പ് സര്‍വ്വീസ് നടത്തിയതിന്റെ കുടിശ്ശിക ബാക്കിയുളളതിനാല്‍ പ്രസ്തുത സൗകര്യം ലഭ്യമല്ലാതിരിക്കുന്ന സാഹചര്യം നിലവിലുണ്ട്. ആദിവാസികള്‍ ഏറ്റവുമധികം ചികിത്സ തേടിയെത്തുന്ന ആശുപത്രിയി എന്ന നിലയ്ക്ക് കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തേണ്ടത് ആരോഗ്യ വകുപ്പിന്റെയും ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും ബാധ്യതയാണെന്നും വിഷയത്തില്‍ മന്ത്രി ഒ.ആര്‍ കേളു പ്രതികരിക്കണമെന്നും യൂത്ത് ലീഗ് നേതാക്കളായ കബീർ മാനന്തവാടി. ഷബീർസൂഫി’ യാസിർ ചിറക്കര എന്നിവർ ആവിശ്യപ്പെട്ടു
Leave a Reply