ഫുട്ബോൾ താരത്തിന് ആദരവുമായി പനമരം കുട്ടി പോലീസ്
പനമരം: പനമരം 20 വയസിൽ താഴെയുള്ള ഇന്ത്യൻ ഫുട്ബാൾ ക്യാമ്പിലേക്ക് സെലക്ഷൻ നേടിയ പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥിനിയും ഇപ്പോൾ സ്പോർട്സ് ഡിവിഷൻ താരവുമായ ലക്ഷ്മിപ്രിയയെ മൊമൻ്റോ നൽകി പിടിഎ പ്രസിഡണ്ട് സി കെ മുനീർ ആദരിച്ചു. കേഡറ്റുകളോട് ഫുട്ബോൾ ഒരു ലഹരിയായി സ്വീകരിക്കാനും നല്ല പരിശ്രമത്തിലൂടെ നമ്മൾ ആഗ്രഹിക്കുന്ന ലക്ഷ്യത്തിൽ എത്തി ചേരാൻ കഴിയുമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. ചടങ്ങിൽ പ്രിൻസിപ്പാൾ രമേഷ് കുമാർ കെ, ഹെഡ്മിസ്ട്രസ് ഷീജ ജയിംസ് ,സ്റ്റാഫ് സെക്രട്ടറി സിദ്ധിഖ് കെ , നവാസ് ടി, രേഖകെ , സിനി കെ യു എന്നിവർ പങ്കെടുത്തു.
Leave a Reply