ജില്ലാതല ജെൻഡർ സിഗ്നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
മുട്ടിൽ:ദേശീയ ജൻഡർ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ മിഷൻ ജൻഡർ വികസനവിഭാഗം സ്നേഹിത ജൻഡർ ഹെല്പ് ഡസ്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സിഗ് നേച്ചർ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം മുട്ടിൽ ഡബ്ലൂ. എം. ഒ കോളേജ് ഗ്രൗണ്ടിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
ജില്ലാ പ്രോഗ്രാം മാനേജർ ആശാ പോൾ അധ്യക്ഷത വഹിച്ചു.സ്നേഹിതാ സ്റ്റാഫ്, കമ്മ്യൂണിറ്റി കൗൺസിലർമാർ, ആർ പി മാർ എന്നിവർ പങ്കെടുത്തു.
Leave a Reply