സി എച്ച് സെൻറർ വയനാടിന് പുതിയ ഭാരവാഹികൾ
കൽപ്പറ്റ:വയനാട് ജില്ലയിൽ ആതുര ശുശ്രൂഷ സേവനരംഗത്ത് കഴിഞ്ഞ 13 വർഷമായി പ്രവർത്തിക്കുന്ന സി എച്ച് സെൻറർ വയനാട് ജനറൽബോഡി യോഗം കൽപ്പറ്റയിൽ നടന്നു.നൂറുകണക്കിന് തോട്ടം തൊഴിലാളികളും ആദിവാസികളും എത്തുന്ന വൈത്തിരി താലൂക്ക് ആശുപത്രിയിൽ വൈകുന്നേരങ്ങളിൽ രോഗികൾക്കും കൂട്ടിരുപ്പുകാർക്കാർക്കും ഭക്ഷണം, നമസ്കാര സൗകര്യം,പരിശുദ്ധ റമദാൻ മാസങ്ങളിലെ ഇഫ്താർ അത്താഴ വിതരണം,വയനാട്ടിൽ ഉണ്ടാവുന്ന അപകടങ്ങളിലും അപകട മരണങ്ങളിലും സജീവമായി ഓടിയെത്തി ശുശ്രൂഷ ചെയ്യുന്ന വളണ്ടിയർമാർ ജില്ലയിലെയും നീലഗിരി ജില്ലയിലെയും നിർധനരായ കിഡ്നി രോഗികൾക്ക് ആശ്വാസമായി സൗജന്യ ഡയാലിസിസ്, സൗജന്യ മരുന്ന് വിതരണം തുടങ്ങിയവ ചെയ്തുകൊണ്ടിരിക്കുന്ന സി എച്ച് സെൻറർ വയനാട് കഴിഞ്ഞ 12 വർഷങ്ങളിലായി ഇരുപതിനായിരത്തോളം സൗജന്യ ഡയാലിസിസ് കൾ ചെയ്തു. ജനറൽ ബോഡി യോഗം ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ടീ .മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി മുഖ്യരക്ഷാധികാരി. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾരക്ഷാധികാരികൾ കെ. കെ. അഹ്മദ് ഹാജി ,ടി മുഹമ്മദ്, പി കെ അബൂബക്കർ, എൻ കെ റഷീദ്, ചെയർമാനായി പയൻതോത് മൂസഹാജി, ജനറൽ കൺവീനറായി റസാക്ക് കൽപ്പറ്റയും, വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു, ഖജാൻ ജിയായി പി. സി. ഇബ്രാഹിം ഹാജിയെയും, വർക്കിംഗ് ചെയർമാനായി സി, മൊയ്തീൻ കുട്ടിയും, ഓർഗനൈസിംഗ് കൺവീനറായി ടി. ഹംസയെയും തെരഞ്ഞെടുത്തു.വൈസ് ചെയർമാൻ മാരായി സലാം എൻ കെ, കണ്ണോളി മുഹമ്മദ്,എം.എ. അസൈനാർ, കെ. സി. മൊയ്തീൻ ഹാജി, പനന്തറ മുഹമ്മദ് എന്നിവരെയും കൺവീനർമാരായി സലിം മേമന, എം മുഹമ്മദ് ബഷീർ, അഡ്വക്കറ്റ് എം സി എം ജമാൽ, മജീദ് മണിയോടൻ ,എ. പി. ഹമീദ് എന്നിവരെയും തെരഞ്ഞെടുത്തു 37 അംഗ പ്രവർത്തക സമിതിയെയും തെരഞ്ഞെടുത്തു.





Leave a Reply