October 26, 2026

മാനന്തവാടി – മൈസൂർ റോഡിലെ രാത്രി യാത്രാ നിയന്ത്രണ സമയക്രമത്തിൽ മാറ്റം വരുത്തണം: മുസ്ലിം ലീഗ്

0
IMG-20261026-WA0172
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാടിന്റെ വികസന, വ്യാപാര വിഷയങ്ങളിൽ വിലങ്ങുതടിയായി നിൽക്കുന്ന രാത്രി യാത്രാ നിയന്ത്രണം പൂർണമായും ഒഴിവാക്കുന്നതിന് കർണാടക സർക്കാരുമായി ബന്ധപ്പെട്ട് ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ച് കോടതി വിധികളിൽ മാറ്റം ഉണ്ടാകുന്നതിന് വേണ്ട നടപടികൾ സർക്കാർ അടിയന്തിരമായി സ്വീകരിക്കണമെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. രാത്രി യാത്രാ നിയന്ത്രണത്തിൽ സുൽത്താൻ ബത്തേരിയിലേക്ക് രാത്രി ഒൻപതു മണി വരെ യാത്രാ അനുമതി ഉള്ളപ്പോൾ മാനന്തവാടിയിലേക്ക് ആറു മണി വരെ മാത്രമായി ചുരുക്കിയത് വിവേചനമാണെന്നും നിയന്ത്രണം അവസാനിക്കുന്നത് വരെ ഒൻപത് മണി എന്ന സമയം ഏകീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

 

മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് നടപ്പാക്കുന്ന ശാഖാ ശക്തീകരണ ക്യാമ്പയിൻ വിജയിപ്പിക്കുന്നതിനും പഞ്ചായത്ത്  തലങ്ങളിൽ കൺട്രോൾ സമിതിയുടെ നേതൃത്വത്തിൽ വിപുലമായ യോഗങ്ങൾ ചേരുന്നതിനും യോഗത്തിൽ തീരുമാനമായി. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി. മോയ്തു യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അസീസ് കെ. സി. യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഹമീദ് കൊച്ചി സ്വാഗതവും അബ്ദുള്ള കേളോത്ത് റിപ്പോർട്ടും അവതരിപ്പിച്ചു.

 

പി. മുഹമ്മദ് സീനത്ത്, പൊർലോത്ത് അമ്മത്, പടയൻ അബ്ദുള്ള, വെട്ടൻ മമ്മൂട്ടി ഹാജി, സിദ്ദിഖ് തലപ്പുഴ, അമ്മത് കൊടുവേരി, ജമാൽ പലമുക്ക്, സലിം അസ്ഹരി, കടവത്ത് ഷറഫുദ്ദീൻ, അഡ്വ. റഷീദ് പടയൻ, ആമിന സത്താർ, മൊയ്പൊന്നൻ, നൗഫൽ വടകര, മായൻ മുതിര, സലിം കേളോത്ത്, മമ്മൂട്ടി പാറക്ക, മണ്ഡലം ഭാരവാഹികളായ കടവത്ത് മുഹമ്മദ്, കെ. കെ. ഇസ്മായിൽ, വെട്ടൻ അബ്ദുള്ള, ബ്രാൻ അഹമ്മദ് കുട്ടി, ഹാരിസ് കാട്ടിക്കുളം, കുന്നോത്ത് ഇബ്രാഹിം ഹാജി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി ടി. നാസർ നന്ദി പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *