നഗരസഭാപരിധിയിലുള്ള കുട്ടികളുടെ ഹരിത സഭ
കൽപ്പറ്റ:- മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ്റെ ഭാഗമായി കൽപ്പറ്റ നഗരസഭയുടെ ആഭിമുഖ്യത്തിൽ നഗരസഭാപരിധിയിലുള്ള വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കുട്ടികളുടെ ഹരിത സഭ ഗൂഡലായ് ടർഫിൽ വെച്ച് സംഘടിപ്പിച്ചു.മാലിന്യ സംസ്ക്കരണത്തെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പ്രസ്തുത പരിപാടി നഗരസഭ ചെയർമാൻ അഡ്വ.ടി .ജെ. ഐസക് ഉദ്ഘാടനം നിർവ്വഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എ പി മുസ്തഫ,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കേയം തൊടി മുജീബ്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അയിഷ പള്ളിയാൽ,കൗൺസിലർ കെ. അജിത, നഗരസഭ സെക്രട്ടറി അലി അസുഹർ,ക്ലീൻ സിറ്റി മാനേജർ സത്യൻ,അനൂപ്ശുചിത്വ മിഷൻ),സുരേഷ്(ഹരിത കേരള മിഷൻ), വൈശാഖ് (കെഎസ് ഡബ്ല്യൂ എംപി)എന്നിവർ ചടങ്ങിൽ സംബന്ധിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു .നഗരസഭ കൺസിലർമാരും ഉദ്യോഗസ്ഥരും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.





Leave a Reply