January 13, 2025

മലമാനിറച്ചി പിടികൂടി വനം വകുപ്പ്ഫ്ലയിംഗ് സ്ക്വാഡ് റെയ്ഞ്ച് 

0
Img 20241207 191057

കല്പറ്റ :വനം വകുപ്പ്ഫ്ലയിംഗ് സ്ക്വാഡ് റെയ്ഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധയിൽ മലമാനിന്റെ ഇറച്ചി പിടികൂടി. പ്രതി പിടിയിൽ.

കൽപ്പറ്റഫ്ലയിംങ്ങ് സ്ക്വാഡിന് ലഭിച്ച രഹസ്യ  വിവരം  കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ.യെ അറിയിക്കുകയും ഡി എഫ് ഒ യുടെ സർച്ച് വാറഡോടെ

നടത്തിയ

പരിശോധനയിലാണ് ഇറച്ചിയും പ്രതിയേയും പിടികൂടിയത്.

മേപ്പാടി കല്ലുവയൽ  കോട്ടനാട് എസ്റ്റേറ്റിന് സമീപം താമസിക്കുന്നപട വെട്ടിപുത്തൻപുരയിൽ ജിനു പി.വി (49) യെയാണ് പിടികൂടിയത്.ജിനു വിന്റെ

വീട് പരിശോധിച്ചപ്പോൾ

മൂന്ന് കിലോ മലമാനിൻ്റെ ഇറച്ചിയും ഷോക്ക് വെച്ച് മാനിനെ പിടിക്കുന്നതിന് ഉപയോഗിച്ച കേബിളും ,കത്തികളും ,ഇറച്ചി തൂക്കാൻ ഉപയോഗിച്ച ത്രാസും ‘മലമാനിൻ്റെ തലയടക്കമുള്ള ജഡാവശിഷ്ടങ്ങളും കണ്ടെടുത്തു. ഫ്ലയിംങ്ങ് സ്ക്വാഡ്

മഹസർ തയ്യാറാക്കികേസ്

രജിസ്റ്റർ ചെയ്ത് തുടർ നടപടികൾക്കും അന്വേഷണത്തിനുമായി  മേപ്പാടി റെയ്ഞ്ച് വൈത്തിരി ഫോറസ്റ്റ് സ്റ്റേഷന് കൈമാറി.ഫ്ലയിംങ്ങ് സ്ക്വ

ക്വാഡിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി ആർ ഗൗരി , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ, എ ആർ സിനു, കെ ആർ മണികണ്ഠൻ, വിപിൻദാസ് കൊച്ചിക്കാരൻ കെ സി, എസ് സുരേഷ് കുമാർ അനീഷ് ചന്ദ്രൻ കെ എം , സംഗീത് കരുണാകരൻ ,ഫോറസ്റ്റ് ഡ്രൈവർ കെ കെ രവീന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് മലമാനിന്റെ ഇറച്ചിയും പ്രതിയേയുംപിടികൂടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *