അജ്ഞാത വാഹനം തട്ടി പരിക്കേറ്റ യുവാവ് മരിച്ചു
ബേഗൂർ: കാട്ടിക്കുളം -തോൽപ്പെട്ടി റൂട്ടിൽ ബേഗൂരിൽ വെച്ച് അജ്ഞാത വാഹനം തട്ടി പരിക്കേറ്റ യുവാവ് മരിച്ചു. മാനന്തവാടി ഒഴക്കോടി പുതിയകണ്ടി ഉന്നതിയിലെ സുമേഷ് (45) ആണ് മരിച്ചത്. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. വെള്ള നിറത്തിലുള്ള ലോറിയാണ് ഇടിച്ചതെന്നാണ് പറയുന്നത്. സാരമായി പരിക്കേറ്റ സുമേഷിനെ നാട്ടുകാരും പോലീസും ചേർന്ന് മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. നിലവിൽ സുമേഷ് ബേഗൂർ കൊല്ലിമൂല ആദിവാസി ഉന്നതിയിലെ ഭാര്യവീട്ടിൽ താമസിച്ചു വരികയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിരുനെല്ലി പോലീസ് അന്വേഷണമാരംഭിച്ചു. ഭാര്യ ശോഭ. മകൻ സുജിത്ത്.
Leave a Reply