വൈദ്യുത ചാർജ് വർധിപ്പിച്ചതിൽ പ്രതിഷേധ പ്രകടനം നടത്തി; മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി
പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കുറുവ സംഘമാണ് കെഎസ്ഇബി ഭരിക്കുന്നതെന്ന ബോർഡ് മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിൽ സ്ഥാപിച്ചു. വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് പന്തംകൊളുത്തി പ്രകടനവും നടത്തി. വെള്ള കരവും ഭൂനികുതിയും പെട്രോളിനും ഡീസലിനും അധിക നികുതിയും ചുമത്തി സർക്കാർ ജനങ്ങളെ ഉപദ്രവിക്കാനുള്ള എല്ലാ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുകയാണെന്ന് പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ കെ ഇ വിനയൻപറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. ബേബി വർഗീസ് ടി പി ഷിജു ടി കെ തോമസ്’അനീഷ് റാട്ടക്കുണ്ട് പി ടി ജോസഫ്, ശിവരാമൻ മാതമൂല , എം ഡി ജോർജ് ,ഷാജി തോംബ്രയിൽ ,പി ജി സുനിൽ, ഡെയ്സി ജെയിംസ് ,എൻ ഹിദായത്തുള്ള,ജെയിംസ് കെ പി, റെജീന കാര്യമ്പാടി, ലിൻ്റോ കുര്യാക്കോസ് അരുൺ പി സി എന്നിവർ നേതൃത്വം നൽകി.
Leave a Reply