April 17, 2026

ചേകാടി അനുമതിയില്ലാതെകുതിരഫാം നിർമിച്ച സംഭവത്തിൽ ;മന്ത്രി വിശദീകരണം തേടി 

0
Img 20241208 104446
By ന്യൂസ് വയനാട് ബ്യൂറോ

ചേകാടി: അനുമതിയില്ലാതെ ചേകാടിപാടത്ത് കുതിരഫാം നിർമിച്ച സംഭവത്തിൽ മന്ത്രി കെ.രാജൻ മാനന്തവാടി സബ്കലക്ടറോട് റിപ്പോർട്ട് തേടി. കർഷകരുടെ എതിർപ്പ് അവഗണിച്ച് നെൽപാടം നികത്തിയും അവശേഷിക്കുന്ന പാടശേഖരത്തിനും ഗോത്രജനങ്ങൾക്കും പ്രയാസം സൃഷ്ടിക്കുംവിധത്തിലും കുതിരഫാം നിർമിച്ചതു സംബന്ധിച്ച മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. സബ്കലക്ടറോ, അദ്ദേഹം നിർദേശിക്കുന്നവരോ സ്‌ഥലം പരിശോധിച്ച് നിയമലംഘനമുണ്ടോയെന്ന് പരിശോധിക്കണമെന്നും നിയമലംഘനമുണ്ടെങ്കിൽ ഉടൻ നടപടിയെടുക്കണമെന്നുമാണ് നിർദേശം.

 

കുതിരഫാമിനെതിരെ പരാതികളുണ്ടായപ്പോൾ സ്ഥലം സന്ദർശിച്ച പുൽപള്ളി വില്ലേജ് ഓഫിസർ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കണമെന്ന് ഉടമയ്ക്ക് നോട്ടിസ് നൽകിയിരുന്നു. കൃഷിവകുപ്പും നടപടി ശുപാർശ ചെയ്തിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയൊന്നുമുണ്ടാകാത്തതിനെ തുടർന്ന് പാടശേഖരസമിതി മന്ത്രിക്ക് പരാതി നൽകിയിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *