വൈദ്യുതി നിരക്ക് വർദ്ധനവ്: ആം ആദ്മി പാർട്ടി മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു
കൽപ്പറ്റ : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ചതിനെതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലം കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. നിരക്ക് വർദ്ധനവ് സർക്കാറിൻ്റെ ഭരണ പരാചയമാണെന്നും സൗജന്യ വൈദ്യുതി നൽകാൻ സാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുമ്പോയും അതിന് തയ്യാറാകാതെ ബോർഡിൻ്റെ താൽപര്യങ്ങൾക്ക് വേണ്ടി ഏകപക്ഷീയമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുന്ന റഗുലേറ്ററി കമ്മിഷനും,സംസ്ഥാന സർക്കാരും പൊതുജനങ്ങളെ വഞ്ചിച്ചു. അനാവശ്യമായി ഈടാക്കിയിരുന്ന പല ചാർജുകളും ഒഴിവാക്കാൻ സാധിച്ചതും, ബില്ലുകൾ മലയാളത്തിൽ നൽകാൻ തയ്യാറായതും, സ്മാർട്ട് മീറ്റർ പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതും, മുടങ്ങി കിടക്കുന്ന വൈദ്യുതി നിലയ പദ്ധതികളെ കുറിച്ച് ബോർഡ് ചിന്തിക്കാൻ തുടങ്ങിയതും ആം ആദ്മി പാർട്ടിയുടെ നിരന്തരമായ പ്രതിഷേതത്തിൻ്റെയും നിയമ പോരാട്ടത്തിൻ്റെയും ഫലമാണ്. ഡൽഹി, പഞ്ചാബ്,തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങൾ നൽകുന്നത് പോലെ കേരളത്തിലും സൗജന്യ വൈദ്യുതി നൽകാനും,ഇലക്ട്രിസിറ്റി ബോർഡിൻ്റെ കെടുകാര്യസ്ഥതയുംഅനാവശ്യ ചെലവുകളും ഇല്ലാതാക്കി ബോർഡിനെ സംരക്ഷിക്കാൻ വേണ്ട പോരാട്ടങ്ങൾക്ക് ആം ആദ്മി പാർട്ടിയുടെ പോരാട്ടം തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു. എല്ലാ വിഭാഗീയതയും മാറ്റി വെച്ചു പൊതുജനങ്ങൾ ഒറ്റക്കെട്ടായി വൈദ്യുതി നിരക്ക് വർദ്ധനവിൽ നിന്നും സർക്കാരിനെ പിന്തിരിപ്പിക്കാൻ രംഗത്തിറങ്ങണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വിവിധ കേന്ദ്രങ്ങളിലായി സംസ്ഥാന വൈ.പ്രസിഡൻറ് അജി കൊളോണിയ, ജില്ലാ പ്രസിഡൻ്റ് ഡോ.സുരേഷ്, ജില്ലാ സെക്രട്ടറി പോൾസൺ തോമാട്ടുചാൽ എന്നിവർ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ മണ്ഡലത്തിലെ പ്രതിഷേധ പരിപാടിക്ക് മണ്ഡലം പ്രസിഡൻ്റ് റഫീക്ക് കമ്പളക്കാട്, സെക്രട്ടറി സൽമാൻ എൻ റിപ്പൺ, ആൽബർട്ട് വൈത്തിരി, മാനന്തവാടി മണ്ഡലത്തിൽ സെക്രട്ടറി ജെയിംസ് കൊമ്മയാട്, ബാബു തച്ചറോത്, സുൽത്താൻ ബത്തേരി മണ്ഡലത്തിൽ പ്രസിഡൻറ് ലിയോ കൊല്ലവേലിൽ,സെക്രട്ടറി ബേബി തയ്യിൽ എന്നിവർ നേതൃത്വം നൽകി.
Leave a Reply