April 17, 2026

വയനാട് ജില്ല ജനമൈത്രി പോലീസ് മുതിർന്ന പൗരൻമാർക്കായി  ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

0
Img 20241208 Wa0022
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ജില്ല ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ പൊഴുതന പഞ്ചായത്തിലെ വയോജന കൂട്ടായ്മയിലുള്ള മുതിർന്ന പൗരൻ മാർക്കായി പൊഴുതന പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വച്ച്

നിയമ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടി ജനമൈത്രി പോലീസ്  വയനാട് ജില്ല അസി. നോഡൽ ഓഫീസർ ശശിധരൻ കെ എം ഉദ്ഘാടനം ചെയ്തു. തുടർന്ന്  വയോജനങ്ങളും മാനസികാരോഗ്യവും എന്ന വിഷയത്തെക്കുറിച്ച് ജില്ല പോലീസ് ഡി സി ആർ സി കൗൺസിലർ ശ്രീമതി അനില വി എബ്രഹാം ക്ലാസെടുത്തു. പരിപാടിയിൽ സെക്രട്ടറി മൊയ്തീൻ കുട്ടി, പ്രസിഡണ്ട് വിശ്വനാഥൻ , ബലരാമൻ ശ്രീമതി അൽഫോൺസ എന്നിവർ സംസാരിച്ചു.

 

.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *