ക്രിസ്തുമസ് ചന്തയിൽ കച്ചവടം പൊടിപൊടിച്ച് വിദ്യാർഥികൾ
ബത്തേരി : ഗവ. സർവജന വി എച് എസ് എസ് ബത്തേരിയിലെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘കിഡ്‌സ് സ്റ്റോർ @സർവജനയുടെ’ ആഭിമുഖ്യത്തിൽ ‘ക്രിസ്തുമസ് ചന്ത’ സംഘടിപ്പിച്ചു. കുട്ടികളുടെ ഉത്പന്നങ്ങൾ കുട്ടികൾ തന്നെ വിറ്റഴിച്ച് പഠന ആവശ്യങ്ങൾക്ക് ആവശ്യമായ തുക കണ്ടെത്താൻ അവരെ പ്രാപ്തരാക്കുക എന്നതാണ് ചന്തയിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളെ സ്വാശ്രയ ശീലരാക്കാനും അടിസ്ഥാന ഗണിത ആശയങ്ങൾ ഉറയ്ക്കാനും ലൈഫ് സ്കിൽ വികസനത്തിനും പ്രവർത്തനത്തിലൂടെ സാധിക്കും.
സുൽത്താൻ ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടോം ജോസ് ക്രിസ്തുമസ് ചന്ത ഉദ്ഘാടനം ചെയ്തു സംസാരിച്ചു . ബത്തേരി നഗരസഭയുടെ തനത് പ്രവർത്തനമായ ‘സ്റ്റുഡന്റസ് കൗൺസിൽ ‘ പ്രൊജക്റ്റ് ഫലപ്രദമായി നടപ്പിലാക്കാൻ വിദ്യാലയങ്ങൾ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ.റഷീദ്, പി ടി എ പ്രസിഡന്റ് ശ്രീജൻ ടി കെ , സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ നാസർ പി എ , വി എച് എസ് ഇ പ്രിൻസിപ്പാൾ അമ്പിളി നാരായണൻ , പ്രധാന അധ്യാപിക ജിജി ജേക്കബ്, അധ്യാപകരായ വി എൻ ഷാജി, മുജീബ്, ജിസ്സോ മോൾ എന്നിവർ സംസാരിച്ചു.





Leave a Reply