മേപ്പാടി സിഎച്ചസിക്ക് വീല്‍ചെയര്‍ കൈമാറി
മേപ്പാടി: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിലെ വോളണ്ടിയര്‍മാര്‍ സ്‌ക്രാപ് ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ വീല്‍ ചെയര്‍ ഗവ.സാമൂഹികാരോഗ്യകേന്ദ്രത്തിന് കൈമാറി. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, പ്രിന്‍സിപ്പല്‍ ജസി പെരേര എന്നിവരില്‍നിന്നു ഗവ. സിഎച്ച്‌സിയിലെ ഡോ.അര്‍ജുന്‍ വീല്‍ചെയര്‍ ഏറ്റുവാങ്ങി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വി.വി. സുരേന്ദ്രന്‍, സിനിയര്‍ അസിസ്റ്റന്റ് എസ്. സതീശന്‍, സ്റ്റാഫ് സെക്രട്ടറി പി. സഫ്‌വാന്‍, എന്‍എസ്എസ് ലീഡര്‍മാരായ അഫ്താഷ് റോഷന്‍, ആള്‍ഡ്രിയ, അഥര്‍വ്, ജംസീനമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply