മാനന്തവാടി ഏരിയ സമ്മേളനം സമാപിച്ചു
കുറുവ ദ്വീപിലെ പ്രവേശന നിയന്ത്രണം നീക്കണംപി എ മുഹമ്മദ് നഗര്‍(തലപ്പുഴ ചുങ്കം)
കുറുവ ദ്വീപിലേക്കുള്ള പ്രവേശന നിയന്ത്രണം നീക്കണമെന്ന് സിപിഐഎം മാനന്തവാടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വയനാടിനെ ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിൽ പ്രധാന സ്ഥാനം കുറുവാ ദ്വീപിനുണ്ട്. ഈ ദ്വീപിൽ 2017 വരെ ടൂറിസ്റ്റുകൾക്ക് നിയന്ത്രമുണ്ടായിരുന്നുന്നില്ല. പിന്നീട് ടൂറിസ്റ്റുകൾക്ക് വന്ന നിയന്ത്രണം കുറുവാ ദ്വീപിനെ ആശ്രയിച്ച് കഴിയുന്ന നൂറ് കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കി.അതിനാൽ തന്നെ കുറുവാദ്വീപിലേക്കുള്ള നിയന്ത്രണം നീക്കണം.
ഞായര്‍ രാവിലെ പുനരാരംഭിച്ച സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേല്‍ നടന്ന പൊതു ചര്‍ച്ചയ്ക്ക് ഏരിയ സെക്രട്ടറി പി ടി ബിജുവും ജില്ലാ സെക്രട്ടറി പി ഗഗാറിനും മറുപടി പറഞ്ഞു.
സമ്മേളനം 21 അംഗ ഏരിയ കമ്മിറ്റിയേയും ജില്ലാ സമ്മേളന പ്രതിനിധികളേയും തെരഞ്ഞെടുത്തു. വൈകുന്നേരം തലപ്പുഴയെ ചുവപ്പണിയിച്ച് ചുവപ്പ് സേന മാര്‍ച്ചും ബഹുജനറാലിയും നടത്തി. തലപ്പുഴ ടൗണില്‍ സജ്ജമാക്കിയ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടന്ന പൊതു സമ്മേളനം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. ഏരിയ
സെക്രട്ടറി പി ടി ബിജു അധ്യക്ഷനായി. പി കെ പ്രേംനാഥ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം ഒ ആർ കേളു, ജില്ലാ സെക്രട്ടറിയേറ്റംഗം വി വി ബേബി, പി വി സഹദേവന്‍, പി കെ സുരേഷ്, കെ റഫീഖ് എന്നിവര്‍ സംസാരിച്ചു. ടി കെ പുഷ്പന്‍ സ്വാഗതവും ബാബു ഷജില്‍കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് രാഗതരംഗ് ഓര്‍കസ്ട്രയുടെ ഗാനമേളയും അരങ്ങേറി.
പി ടി ബിജു സെക്രട്ടറി
സിപിഐഎം മാനന്തവാടി ഏരിയ സെക്രട്ടറിയായി പി ടി ബിജുവിനെ വീണ്ടും തെരഞ്ഞെടുത്തു. കമ്മിറ്റിയിലെ
മറ്റംഗങ്ങള്‍: കെ എം വർക്കി, പി വി ബാലകൃഷ്ണൻ, ബാബു ഷജിൽകുമാർ, ടി കെ പുഷ്പൻ, എൻ എം ആൻ്റണി, ടി കെ അയ്യപ്പൻ, എൻ ജെ ഷജിത്ത്, അനിഷ സുരേന്ദ്രൻ, കെ എം അബ്ദുൽ ആസിഫ്, എ ഉണ്ണികൃഷ്ണൻ, കെ ടി വിനു, സി കെ ശങ്കരൻ, ബിജു കുഞ്ഞുമോൻ, കെ ആർ ജിതിൻ, സണ്ണി ജോർജ്, കെ ടി ഗോപിനാഥൻ, ടി കെ സുരേഷ്, ഗോകുൽ ഗോപിനാഥ്, കെ വി ജുബൈർ, കെ സൈനബ.
Leave a Reply