August 24, 2026

കെ.എസ് ഷാൻ അനുസ്മരണം സംഘടിപ്പിച്ചു 

0
Img 20241209 Wa0003lt7lb5r
By ന്യൂസ് വയനാട് ബ്യൂറോ

ചുങ്കം: എസ്ഡിപിഐ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ ആർഎസ്എസ് ഭീകരരാൽ കൊല്ലപ്പെട്ട ശഹീദ് കെ.എസ് ഷാൻ അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു.

പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കബീറിന്റെ അധ്യക്ഷതയിൽ പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം

ഷറഫുദ്ധീൻ ഉദ്ഘാടനം ചെയ്തു. എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് വി.കെ മുഹമ്മദലി, പാർട്ടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പഞ്ചായത്ത് സെക്രട്ടറി ഷൗക്കത്തലി സ്വാഗതവും ട്രഷറർ മുജീബ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *