January 15, 2025

എ കെ പി സി സുൽത്താൻബത്തേരി നിയോജകമണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്തു

0
Img 20241209 Wa00272

കൽപ്പറ്റ:ഓൾ കേരള പെയിൻ്റേഴ്സ് കോൺഗ്രസ് [എ കെ പി സി ] സുൽത്താൻബത്തേരി നിയോജകമണ്ഡലം കമ്മിറ്റി ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു പെയിൻറിങ് മേഖലയിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് ക്ഷേമനിധി അടക്കമുള്ള സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡണ്ട് ജോഷി കുരിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഐ എൻ ടി യു സി നേതാക്കളായ ഗോപി സി. എ , ജിജി അലക്സ് , അരുൺ ദേവ് , എ കെ പി സി നേതാക്കളായ ജിതേഷ് കുമാർ ,ജിനു ജോസഫ് , സജി നമ്പുടാകം , തോമസ് മുള്ളൻകൊല്ലി , തങ്കച്ചൻ വി എ , രജനീഷ് തോമസ് , ബിനോയി സീതാമൗണ്ട് , സതീഷ് ബത്തേരി , ബിനു സ്കറിയ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *