എട്ടാമത് സിദ്ധ ദിനാചരണ ലോഗോ പ്രകാശനം ചെയ്തു
ഇരുളം :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഏട്ടാമത് സിദ്ധ ദിനാചരണത്തിന് തുടക്കം കുറിച്ച് കൊണ്ട് ഇരുളം മരിയനാട് ഊരിൽ വച്ച് സിദ്ധ ദിന ലോഗോ പ്രശസ്ത സാമൂഹിക പ്രവർത്തകൻ വി. ടി ജോൺ,ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ കവിത. എസ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ഈ വർഷത്തെ സിദ്ധ ദിന സന്ദേശമായ “പൊതു ജന ആരോഗ്യത്തിനു സിദ്ധ” എന്ന വിഷയത്തെ കുറിച്ച് ഡോ അരുൺ ബേബി ക്ലാസുകളെടുത്തു. ഡോ അനു രാജ്, ഡോ വന്ദന വിജയൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സീത നന്ദി രേഖപ്പെടുത്തി. തുടർന്ന് ആയുർവേദ, സിദ്ധ, ഹോമിയോ മെഡിക്കൽ ക്യാമ്പുകൾ നടത്തപ്പെട്ടു. ചന്തുണ്ണി, സുർജിത്, പ്രിയേഷ്, അരുൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു
Leave a Reply