April 17, 2026

വൈദ്യുതി നിരക്ക് വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ഐ എൻ ടി യു സി പ്രതിഷേധ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു.

0
Img 20241209 Wa0042
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ : വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ച് പാവപ്പെട്ട സാധാരണക്കാരായ ജനങ്ങളെ കൊള്ളയടിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് ഐ എൻ ടി യു സി കല്‍പ്പറ്റ റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ കെഎസ്ഇബി ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ സമരം നടത്തി. ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് പി. പി. ആലി സമരം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. കെ. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് ബി.സുരേഷ് ബാബു ,സംസ്ഥാന സെക്രട്ടറി സി. ജയപ്രസാദ്, ഗിരീഷ് കല്‍പ്പറ്റ, മോഹന്‍ദാസ് കോട്ടക്കൊല്ലി, നജീബ് പിണങ്ങോട് ,എസ്. മണി, പി.കെ. മുരളി , ആര്‍. ഉണ്ണികൃഷ്ണന്‍,പി. വിനോദ് കുമാര്‍, സുനീര്‍ ഇത്തിക്കല്‍, വയനാട് സക്കറിയാസ്, ജോഷി കരിക്കാട്ടില്‍, നൂറിസ് മേപ്പാടി, ഉണ്ണികൃഷ്ണന്‍ മൂപൈനാട്, ആര്‍. രാമചന്ദ്രന്‍, രമേശ് മാണിക്യം, ടി .കെ. സുരേഷ്, കെ. പ്രഭാകരന്‍,മാടായി ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *