January 13, 2025

കരൾ മാറ്റ ശാസ്ത്രക്രിയക്ക് വിദേയരായവർക്ക് ജീവൻ രക്ഷാ മരുന്നുംസേവനങ്ങളും ലഭ്യമാക്കണം :ലിഫോക്ക്                       —

0
Img 20241209 185102

മാനന്തവാടി:ലിവർ മാറ്റ ശസ്ത്രക്രിയ നടത്തിയ വയനാട് ജില്ലയിലുള്ളവർക്ക് പ്രധാന ആശുപത്രികളിലും ലാബുകളിലും ഇളവ് ലഭിക്കുന്നതിന്,ലിവർ ഫൌണ്ടേഷൻ ഓഫ് കേരള (ലിഫോക്ക്) യുടെ ഐ ഡി കാർഡ് വിതരണം പനമരം ഷൈൻ ഭവനത്തിൽ വെച്ച് നടത്തിയ വയനാട് ജില്ലാ കമ്മറ്റി അംഗങ്ങളുടെ സംഗമത്തിൽ വെച്ച് നടത്തി. ലിവർ മാറ്റിവെച്ചവരുടെയും ധാനം ചെയ്തവരുടെയും പ്രശ്നങ്ങൾ സംഗമത്തിൽ ചർച്ചയായി. ആവശ്യങ്ങൾ സർക്കാർ, തൃതല പഞ്ചായത്ത്‌ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും പരിഹാരം കാണാനും തീരുമാനിച്ചു. എല്ലാ മാസവും അംഗങ്ങൾ സൗഹൃദ സംഗമം ഓരോ അംഗങ്ങളുടെ വീടുകളിൽ വെച്ച് നടത്തുന്നതാണ്. ലിഫോക്ക് ൽ അംഗങ്ങളല്ലാത്ത ലിവർ മാറ്റിവെക്കൽ ശാസ്ത്രക്രിയ നടത്തിയവർ ഉണ്ടെങ്കിൽ ഉടനെ ജില്ലാ കമ്മറ്റിയുമായി ബന്ധപെടണമെന്ന് യോഗം അഭ്യർത്ഥിച്ചു.ശസ്ത്രക്രിയക്ക് വിധേയരായവർക്ക് താങ്ങായി പ്രവർത്തിക്കുന്ന സംഘടനയാണ് ലിഫോക്ക്. പരസ്പരം ആശ്വാസമായും നേരിടുന്ന പ്രശ്നങ്ങൾ പറഞ്ഞും നടന്ന സംഗമം ഏറെ വേറിട്ട അനുഭവമായിരുന്നു.പനമരത്തു വെച്ചു നടന്ന ജില്ലാ സംഗമത്തിൽ പ്രസിഡന്റ്‌ സി. അബ്ദുൽ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു.രക്ഷധികാരി ചന്ദ്രശേഖരൻ മാസ്റ്റർ സെക്രട്ടറി സന്തോഷ്‌ മാസ്റ്റർ, ട്രഷറർ ഷൈൻ, വൈസ് പ്രസിഡന്റ്‌ ജയരാജ്‌, കെ. കെ അബ്ദുള്ള,ജോണി, രാമചന്ദ്രൻ, സുമേഷ്, സജി, ലത ജയരാജ്‌, ലിജിത എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *