April 17, 2026

അതി മാരക മയക്കു മരുന്നായ മെത്തഫിറ്റാമിനുമായി യുവാവ് അറസ്റ്റിലായി

0
Img 20241209 193116
By ന്യൂസ് വയനാട് ബ്യൂറോ

മുത്തങ്ങ-:ക്രിസ്തുമസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് പാർട്ടി സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും തൃശ്ശൂരിലേക്ക് വരികയായിരുന്ന കേരള ആർ. ടി. സി.ബസ്സിലെ യാത്രക്കാരനിൽ നിന്നും

30 ഗ്രാം അതിമാരക മയക്കു മരുന്നായ മെത്താ ഫിറ്റമിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി ,മുഹമ്മദ് ഫയാസ് (29/24) എന്ന ആളെ അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ അസി. എക്സ്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ് ) ഹരിദാസൻ എം. ബി, പ്രിവന്റീവ് ഓഫീസർ മനോജ്‌കുമാർ പി. കെ, സിവിൽ എക്സ്സൈസ് ഓഫീസർ മാരായ ചാൾസ്കുട്ടി,ശിവൻ ഇ. ബി നിക്കോളാസ് ജോസ്, വനിതാ സിവിൽ എക്സ്സൈസ് ഓഫീസർ സിനി പി. എൻ, പ്രിവന്റ് ഓഫീസർ ഓഫീസർ ഡ്രൈവർ ബാലചന്ദ്രൻ കെ. കെ എന്നിവരും ഉണ്ടായിരുന്നു. സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് -1 കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ക്രിസ്തുമസ് പുതുവത്സരത്തോടനുബന്ധിച്ച് സംസ്ഥാന അതിർത്തികളിലും ചെക്ക് പോസ്റ്റുകളിലും എക്സൈസ് കർശന പരിശോധനയാണ് നടത്തിവരുന്നത്..

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *