പ്രത്യേക പഠനപരിപോഷണ പരിപാടി : വിദ്യാർഥികൾക്കായി സൈബർ സുരക്ഷാ ശില്പശാല സംഘടിപ്പിച്ചു.
![Img 20241209 201406](https://newswayanad.in/wp-content/uploads/2024/12/img_20241209_201406.jpg)
കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ PACE – 40 യുടെ ഭാഗമായി വിദ്യാർഥികൾക്ക് സൈബർ സുരക്ഷാ ശില്പശാല സംഘടിപ്പിച്ചു. ജില്ല കൈറ്റ് മാസ്റ്റർ
ട്രെയ്നേഴ്സായ ശ്രീമതി
പ്രിയ ഇ വി, ശ്രീമതി ജിൻഷ തോമസ് എന്നിവർ ക്ലാസുകൾ നയിച്ചു. സൈബർ തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ, ഇവയ്ക്കായി ഉപയോഗിക്കുന്ന മാൽവെയറുകൾ, സോഷ്യൽ മീഡിയകളുടെ ഗുണദോഷങ്ങൾ, പണമിടപാടുകളിൽ പുലർത്തേണ്ട ജാഗ്രത, ഫോൺ നമ്പർ, ആധാർ, ബാങ്ക് കെ വൈ സി എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനം ജാഗരൂകരാവേണ്ടതിൻ്റെ ആവശ്യകത തുടങ്ങിയവ ക്ലാസിലെ ചർച്ചാ വിഷയമായി. സംവാദങ്ങൾ, റോൾ പ്ലേ, വിവിധ വീഡിയോസ്, സ്ലൈഡ് പ്രസൻ്റേഷൻസ് എന്നിവയിലൂടെ ഈ ആശയം വളരെ ലളിതമായും വേഗത്തിലും വിദ്യാർഥികളിലെത്തിക്കാൻ
ട്രെയ്സേഴ്സിന് സാധിച്ചു.
Leave a Reply