കറന്റ് ചാർജ്ജ് വർദ്ധനവിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി.
മാനന്തവാടി:വൈദ്യുതിയുടെ അമിതമായ ചാർജ്ജ് വർദ്ധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന കുറവ സംഘത്തിന്റെ നിലയിലേയ്ക്ക് സർക്കാർ മാറിയെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ. റെജി ചാർജ്ജ് വർദ്ധനവിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി മാനന്തവാടി മേഖലാ കമ്മിറ്റി നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യ്ത് സംസാരിച്ചു. വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും പൊറുതി മുട്ടിയ ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കിയ നടപടി പിൻവലിക്കണം.പ്രസിഡണ്ട് കെ.വി.ഷിനോജ് അദ്ധ്യക്ഷത വഹിച്ചു.എം.പി.ശശികുമാർ, സി.ജെ.അലക്സ്,ഒ.ടി. ഉനൈസ്,ബൈജു പുത്തൽ പ്പുര,പി.എസ്.രാജേഷ്,അൻഷാദ് മാട്ടു,കെ.കൃഷ്ണൻ, ഗിരിജാ സുധാകരൻ,എസ്. സജീവൻ,സി.ഡി.ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply