വാടാമലരുകൾ പാട്ടുപുസ്തകത്തിൻ്റെ മുപ്പതാം വാർഷികം ആഘോഷിച്ചു
കൽപ്പറ്റ: ഹൗസ് ഫുൾ സിനിമാ ടാ കീസ് (ഹൊഫുസിറ്റ) യുടെ നേതൃത്വത്തിൽ വാടാമലരുകൾ പാട്ടുപുസ്തകത്തിൻ്റെ മുപ്പതാം വാർഷികം ആഘോഷിച്ചു സിനിമാ താരം ഗായിക അനു സോനാര ഉദ്ഘാടനം ചെയ്തു. പാട്ടു പുസ്തകം തയ്യാറാക്കിയ ഗായകൻ ആർ ഗോപാലകൃഷ്ണന് പുരസ്കാരംനൽകി. കലാസാംസ്കാരിക രംഗത്തെ വ്യക്തിത്തങ്ങളായ സലാം കൽപ്പറ്റ. രേണുക സലാം, ജോഷി തോമസ് കോഴിക്കോട്. മാരാർ മംഗലത്ത് , ചീരാൽ കിഷോർ കെ എസ് , സുലോചന രാമകൃഷ്ണൻ എന്നിവരെ ആദരിച്ചു. സാംസ്കാരിക പ്രവർത്തകരായ അഡ്വ: പി.ചാത്തുകുട്ടി, സാഹിത്യകാരൻ ബാലൻ വേങ്ങര ,ഹൊഫുസിറ്റ ഭാരവാഹികളായ ഏം. മേപ്പാടിഗിരീഷ് ,ടി ബേബി,എ നാഗരാജ്, എസ് വിക്രം ആനന്ദ്, എം. വടിവേലു,, രാമചന്ദ്രൻ. നേതൃത്വം നൽകി. ശ്രുതിലയം മീനങ്ങാടിയുടെ വസന്ത ഗീതങ്ങൾ അരങ്ങേറി.
Leave a Reply