January 13, 2025

ദ്രൗപദിയമ്മക്ക് ഒരുപിടി പുസ്തകങ്ങളുമായി വീണ്ടും ജനമൈത്രി പോലീസ് 

0
Img 20241210 Wa0025

പൊഴുതന: ദ്രൗപദിയമ്മക്ക് വീണ്ടും ഒരുപിടി പുസ്തകങ്ങൾ നൽകി വയനാട് ജില്ല ജനമൈത്രി പോലീസ്. പൊഴുതന പഞ്ചായത്തിലെ വയോജന കൂട്ടായ്മയിലുള്ള മുതിർന്ന പൗരൻമാർക്കായി സംഘടിപ്പിച്ച നിയമ ബോധവൽക്കരണ പരിപാടിയിലാണ് പുസ്തകങ്ങൾ നൽകിയത്. മുമ്പും ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ നൽകിയിരുന്നു. പരിപാടി ജനമൈത്രി പോലീസ്  വയനാട് ജില്ല അസി. നോഡൽ ഓഫീസർ കെ.എം. ശശിധരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മൊയ്തീൻ കുട്ടി, പ്രസിഡണ്ട് വിശ്വനാഥൻ, ബലരാമൻ, അനില വി. എബ്രഹാം, അൽഫോൺസ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *