വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണം
പുൽപ്പള്ളി :പുൽപ്പള്ളി ടൗണിലെ 5 വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണം.കഴിഞ്ഞ ദിവസം രാത്രിയാണ് പുൽപ്പള്ളി ടൗണിലെ ബിസ്മി വെജിറ്റബിൾസ്, യുണെറ്റഡ് ഇൻഷുറൻസ് ഏജൻസി ഓഫിസ്, മദേഴസ്മാർട്ട്, ഭാരത് ബിരിയാണിസ്റ്റോർ, ഐടിസി ട്രഡിംഗ് കമ്പനി മാർക്കറ്റ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് കമ്പി പാര ഉപയോഗിച്ച് പൊളിച്ചാണ് മോഷണം. വിവിധ കടകളിൽ നിന്നും 5000 മുതൽ 8000 രൂപ വരെ മോഷണം പോയതായി വ്യാപാരികൾ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.സി സി ടി വി ദൃശ്യങ്ങളുൾപ്പടെ പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഭാരത് ബിരിയാണി സ്റ്റേറ്റിന് സമീപത്ത് നിന്ന് കമ്പി പാരയടക്കം കണ്ടെത്തി. ടൗണിൽ മോഷണം നടത്തിയവരെ പിടികൂടാൻ അടിയന്തര നടപടി വേണമെന്ന് വ്യപാരി വ്യവസായി പ്രസിഡണ്ട് മാത്യു മത്തായി ആതിര പറഞ്ഞു.
Leave a Reply