കൊളവയൽ മാലിന്യ പ്ലാൻ്റ് അടച്ച് പൂട്ടുക;യു ഡി എഫ് മുട്ടിൽ പഞ്ചായത്ത്
മുട്ടിൽ: മുട്ടിൽ പഞ്ചായത്തിലെ 4, 5, 6 വാർഡുകളിലെ ജനങ്ങൾക്ക് ജീവിതം ദുസ്സഹമാവും വിധം പ്രവർത്തിക്കുന്ന കോഴി മാലിന്യ പ്ലാൻ്റ് ഉടൻ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യു.ഡി.എഫ് മുട്ടിൽ പഞ്ചായത്ത് കമ്മിറ്റി പ്ലാൻറിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.ധർണ്ണ യു.ഡി.എഫ് ജില്ലാ കൺവീനർ പി.ടി. ഗോപാലകുറുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് എൻ.കെ. റഷീദ് മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് യു. ഡി. എഫ്. ചെയർമാൻ നീലിക്കണ്ടി സലാം അധ്യക്ഷത വഹിച്ചു.ഡി.സി.സി സെക്രട്ടറി ബിനു തോമസ്, കൽപ്പറ്റ മണ്ഡലം മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് വടകര മുഹമ്മദ്, പ്രസംഗിച്ചു.മാർച്ചിന് യു.ഡി.എഫ് നേതാക്കളായ ഒ.കെ. സക്കീർ , പത്മനാഭൻ,,ഫൈസൽപാപ്പിന,ഉസ്മാൻകോയദാരിമി,ഷിജുഗോപാൽ,എം.കെ.ആലി,ശശി പന്നിക്കുഴി, ഐശാബി, സ്കറിയ,വിജയലക്ഷ്മി, പി. കൃഷ്ണൻഎന്നിവർ നേതൃത്വം നൽകി.യു.ഡി എഫ് കൺവീനർ ജോയി തൊട്ടിത്തി സ്വാഗതവും എം.ഒ ദേവസ്യ നന്ദിയും പറഞ്ഞു.
Leave a Reply