എസ്ഡിപിഐ പരാതി നൽകി*
തലപ്പുഴ: തലപ്പുഴ മത്സ്യ-മാംസ മാർക്കറ്റിലെ ഡ്രൈനേജ്,കാപ്പിക്കളം റോഡിലെ കൽവർട്ട് എന്നിവ അശാസ്ത്രീയമായി നിർമിച്ചത് അന്വേഷിക്കണമെന്നും അതിന് കൂട്ട്നിന്ന മെമ്പർമാർ, ഉദ്യോഗസ്ഥർ അവകൾ നിർമിച്ച കരാറുകാർ എന്നിവരിൽ നിന്ന് തുക ഈടാക്കി കൽവർട്ടും, ഡ്രൈനേജും ശാസ്‌ത്രീയമായി പുനർനിർമിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ തലപ്പുഴ ബ്രാഞ്ച് സെക്രട്ടറി കബീർ തദ്ദേശ സ്വയം ഭരണ വകുപ്പ് വയനാട് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് പരാതി നൽകി.
പൊതു ഖജനാവിൽ നിന്ന് ലക്ഷങ്ങൾ മുടക്കി നിർമ്മിക്കുന്ന ഇത്തരം പ്രവർത്തികളുടെ നിർമാണത്തിൽ അലംഭാവം കാണിച്ച കരാറുകാരെ കരിമ്പട്ടികയിൽ ഉൾപെടുത്തണമെന്നും അതിന് കൂട്ട്നിന്ന ഉദ്യോഗസ്ഥർക്കെതിരെയും മെമ്പർമാർക്കെതിരെയും വകുപ്പ് തല നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
Leave a Reply