കളക്ടർടെ പേരിൽ വ്യാജ സന്ദേശം; സൈബർ പോലീസ് കേസ് എടുത്തു
കൽപ്പറ്റ: വയനാട് ജില്ലാ കളക്‌ടർ ഡി ആർ
മേഘശ്രീയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് വ്യാജ പ്രൊഫൈൽ ഉണ്ടാക്കി വാട്‌സ്ആപ് വഴി ചാറ്റ് ചെയ്ത‌് പണം ആവശ്യപ്പെട്ട സംഭവത്തിൽ വയനാട് സൈബർ പോലീസ് ബിഎൻഎസ്, ഐടി ആക്ട‌് വകുപ്പുകൾ പ്രകാരം കേസെടുത്തു.
ഡിസംബർ 9 നായിരുന്നു കേസിനാസ്‌പദമായ സംഭവം. തുടർന്ന് കളക്ട്രേറ്റിൽ നിന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയായിരുന്നു. 2022 ആഗസ്റ്റ് മാസത്തിൽ അന്നത്തെ കളക്ടറായിരുന്ന ഗീതയുടെ പേരിലും സമാന രീതിയിൽ തട്ടിപ്പ് നടത്താൻ ശ്രമം നടന്നിരുന്നു.
Leave a Reply