January 15, 2025

ഓട്ടോറിക്ഷയിൽ മദ്യവിൽപ്പന: യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു 

0
Img 20241213 101207

മേപ്പാടി :ക്രിസ്തുമസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ *പി. കൃഷ്ണൻകുട്ടിയും* സംഘവും മേപ്പാടി മാനിവയലിൽ നടത്തിയ റെയിഡിൽ KL 12 J 7724 നമ്പർ ഓട്ടോറിക്ഷയിൽ *വിദേശമദ്യം സൂക്ഷിച്ച് വെച്ച് വിൽപ്പന നടത്തിയതിന്* ഒരാളെ അറസ്റ്റ് ചെയ്തു.

*മേപ്പാടി ചെമ്പോത്തറ സ്വദേശി നൗഫൽ ( 40)* എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

മേപ്പാടി, ചെമ്പോത്തറ, മാനിവയൽ , കോട്ടവയൽ ഭാഗങ്ങളിൽ ഇയാൾ മദ്യവിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു.

ഇയാളിൽ നിന്നും *10 ലിറ്റർ വിദേശമദ്യവും, മദ്യം വിറ്റവകയിൽ ലഭിച്ച 7250 രൂപയും, മദ്യവിൽപ്പനക്ക് ഉപയോഗിച്ച KL12 J 7724* നമ്പർ ഓട്ടോറിക്ഷയും* പിടിച്ചെടുത്തു.

റെയിഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ പി. കൃഷ്ണൻകുട്ടി ,

കെ. എം. ലത്തീഫ് ;

എക്സൈസ് ഡ്രൈവർ അൻവർ കളോളി എന്നിവർ പങ്കെടുത്തു.

*10 വർഷം വരെ കഠിന തടവ് ശിക്ഷ* ലഭിച്ചേക്കാവുന്ന കുറ്റമാണിത്.

പ്രതിയെ തുടർനടപടികൾക്കായി കൽപ്പറ്റ എക്സൈസ് റെയിഞ്ചിന് കൈമാറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *