January 13, 2025

യുവാവ് സ്‌കൂട്ടർ ഇടിച്ച് മരിച്ചു

0
Img 20241213 103513

പുൽപ്പള്ളി: സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന യുവാവ് സ്‌കൂട്ടർ ഇടിച്ച് മരിച്ചു. മുള്ളൻകൊല്ലി തൊണ്ടനോടി ഉന്നതിയിലെ ഉണ്ണി (25) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി മുള്ളൻകൊല്ലി ഗവ.ഹോമിയോ ഡിസ്പെൻസറിക്ക് സമീപമാണ് അപകടമുണ്ടായത്. ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. വാഹനമിടിച്ച് പരിക്കേറ്റ് റോഡിൽ വീണു കിടന്ന ഉണ്ണിയെ നാട്ടുകാർ ചേർന്ന് മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് പുൽപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിൽ അപകടമുണ്ടാക്കിയെന്ന് സംശയിക്കുന്ന പ്രദേശവാസിയായ ഇരിപ്പൂട് കൊട്ടാരത്തിൽ രഞ്ജിത്ത് (36)നേയും ഇയാളുടെ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. അപകടത്തിൽ ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ ചികിത്സ നൽകുന്നതിനായി വിട്ടയച്ചു.

 

ബിന്ദുവാണ് ഉണ്ണിയുടെ ഭാര്യ.

മകൾ: ശിവന്യ.

അച്ഛൻ: മാധവൻ. അമ്മ:

അമ്മിണി. സഹോദരങ്ങൾ: ബാബു, ബിനു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *