അൽ ബിർ കലാരവം അത് ലറ്റിക് ഫീസ്റ്റ സമാപിച്ചു
തരുവണ: വീ കേർ അൽബിർ ഇസ്ലാമിക് പ്രീ സ്കൂളിൽ നടന്ന കലാരവം കിഡ്സ് ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന അത് ലറ്റിക്ക് ഫീസ്റ്റ സ്പോർട്സ് മീറ്റ് ശ്രദ്ധേയമായി. സീനിയർ സിവിൽ പോലീസ് ഓഫീസറും കായിക പരിശീലകനുമായ അബ്‌ദു റഹീം ഉൽഘാടനം ചെയ്തു. കുരുന്നു പ്രായങ്ങളിൽ തന്നെ കായിക മത്സരങ്ങളിലും മറ്റും പ്രചോദനം നൽകി മുന്നേറുന്ന അൽബിർ സ്കൂൾ മാതൃകാപരമാണെന്നും അന്താ രാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന് വരുന്ന കേരളത്തിലങ്ങോളമിങ്ങോളമുള്ള അൽ ബിർ പ്രീ സ്കൂൾ സംവിധാനം നാടിന്റെ പ്രതീക്ഷയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ. സി ആലി ഹാജി അധ്യക്ഷനായി, മുഹമ്മദ് റഹ്‌മാനി സ്വാഗതവും അബൂബക്കർ മാസ്റ്റർ നന്ദിയും പറഞ്ഞു.അബ്ദുള്ള ചാലിയാടൻ,നാസർ സാവാൻ, മുഹമ്മദലി ദാരിമി,മോയി കട്ടയാട്,ഇബ്രാഹിം. സി. എച്ച്,സി. എച്ച് ഹമീദ്, അരങ്ങാട്ടിൽ നാസർ,ഗഫൂർ. പി. ടി, ലത്തീഫ് ഇൻഡോറ, ജുനൈദ് ദാരിമി പാലമുക്ക്, മുസ്തഫ ആറുവാൾ, റഷീദ് കേളോത് പാലമുക്ക്,മുനീർ. എം.കെ,സംബന്ധിച്ചു.
വിദ്യാർത്ഥികളുടെ കായിക മത്സരങ്ങൾക്ക് ഹെഡ് ടീച്ചർ ഷറഫുന്നിസ, ഷെഹീറ പലമുക്ക്, ശക്കീല പള്ളിക്കൽ, ഫസ്‌ന പീച്ചങ്കോട് നേതൃത്വം നൽകി.
പരിപാടിയോടാനുബന്ധിച്ച് സ്കൂൾ പി. ടി. എയും സ്റ്റാഫ് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവൽ മഹല്ല് പ്രസിഡന്റ് ആലി ഹാജി ഉൽഘാടനം ചെയ്തു.
Leave a Reply