നെന്മേനി സ്വദേശിനിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ നൈജീരിയൻ സ്വദേശിയെ ഡൽഹിയിൽ നിന്ന് പൊക്കി വയനാട് പോലീസ്.
അമ്പലവയൽ: ഡൽഹി എയർപോർട്ടിലേക്ക് ഗിഫ്റ്റ് ആയി ഇംഗ്ലണ്ട് ഡോളർ അയച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കുന്നതിനായി പണം നൽകണമെന്നും വിശ്വസിപ്പിച്ച് നെന്മേനി സ്വദേശിനിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ നൈജീരിയൻ സ്വദേശിയെ ഡൽഹിയിൽ നിന്ന് പൊക്കി വയനാട് പോലീസ്. മാത്യു എമേക(30)യെയാണ് 11.12.2024 ന് സാഹസികമായി അമ്പലവയൽ പോലീസ് പിടികൂടിയത്. 2023 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായായിരുന്നു തട്ടിപ്പ്. പല തവണകളായി 4,45,000 രൂപ ഇയാൾ തട്ടിയെടുത്തു. ഒടുവിൽ തട്ടിപ്പ് ആണെന്ന് മനസിലായ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.
ബാങ്ക് ഇടപാടുകളുടെ വിവരങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. ഡൽഹിയിൽ നിന്ന് പിടികൂടിയ ശേഷം ഡൽഹി ദ്വാരക കോടതിയിൽ ഹാജരാക്കിയ ശേഷം ട്രാൻസിസ്റ്റ് റിമാൻഡ് വാങ്ങി അമ്പലവയൽ സ്റ്റേഷനിൽ എത്തിച്ചു. ബത്തേരി ഡി വൈ.എസ്.പി. കെ. കെ അബ്ദുൾഷരീഫിന്റെ നിർദേശപ്രകാരം ഇൻസ്‌പെക്ടർ എസ്.എച്ച്. ഓ അനൂപ്, സബ് ഇൻസ്‌പെക്ടർ ഷാജഹാൻ, എസ്. സി. പി. ഓ ബൈജു, സി പി ഓ നിഖിൽ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Leave a Reply